ഒന്നല്ല രണ്ടു ഡബിൾ ഡെക്കർ ബസ്സുകളാണ് തലസ്ഥാനത്തേക്ക് വരുന്നത്. ഡബിൾ ഡെക്കർ ബസ്സുകളോട് നൊസ്റ്റാൾജിയ കാത്തു സൂക്ഷിക്കുന്ന തലസ്ഥാനത്തുകാർക്കു അതിൽ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടോ? തീർച്ചയായും യാത്ര ചെയ്യാം. പക്ഷെ നിങ്ങൾ ഒരു സാധാരണ യാത്രക്കാരനായാൽ പോരാ, നഗരം ചുറ്റിക്കാണാൻ ആഗ്രഹമുള്ള ഒരു ടൂറിസ്റ്റ് ആയിരിക്കണമെന്നു മാത്രം.

അതെ. ബജറ്റ് ടൂറിസത്തിനായി ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ വാങ്ങി കെഎസ്ആർടിസി. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് നാല് കോടി രൂപ ചെലവിലാണ് ബസുകൾ വാങ്ങിയത്. ആദ്യ ഘട്ടത്തിൽ തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചു കൊണ്ടാകും സര്‍വീസ്. നിലവിൽ മുംബൈ നഗരത്തിൽ മാത്രമാണ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഉള്ളത്. ലെയ്‌ലാൻഡ് കമ്പനിയുടെ രണ്ട്  ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളാണ് വാങ്ങിയത്. ഇവ ഉപയോഗിച്ച് ജനുവരി മുതൽ ബജറ്റ് ടൂറിസം സർവീസ് നടത്താനാണ് തീരുമാനം. ഡിസംബര്‍ അവസാനത്തോടെ ബസ് തലസ്ഥാനത്തെത്തിക്കും.

തിരുവനന്തപുരം നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സർവീസ് നടത്തുന്ന പരമ്പരാഗത എൻജിൻ ഡബിൾ ഡക്കർ ബസ് സർവീസ് വിജയമായ സാഹചര്യത്തിലാണ് തീരുമാനം. അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റിയാണ് ഇലക്ട്രിക് ഡബിൾ ബസ് നിർമ്മിച്ചത്. നോർത്ത് യോർക്ക്ഷെയർ ആസ്ഥാനമായുള്ള ഒരു ബ്രിട്ടീഷ് ബസ് നിർമാണ കമ്പനിയാണ് സ്വിച്ച് മൊബിലിറ്റി.

അതേസമയം തിരുവനന്തപുരം നഗരത്തെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട്  ഇലക്ട്രിക് ബസ് സർവീസുകൾ വിജയകരമായി സർവീസ് തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ ബസുകൾ തലസ്ഥാനത്തേക്ക് എത്തുന്നത്.  നിലവിൽ കെ എസ് ആർ ടി സി ബസ് സർവീസ് ഇല്ലാത്ത സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇലക്ട്രിക് സർക്കുലർ സർവീസുകൾക്ക് ജന പിന്തുണ ഏറി വരികയാണ് .

തിരുവനന്തപുരം നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സർവീസ് നടത്തുന്ന പരമ്പരാഗത എൻജിൻ  ഡബിൾ ഡക്കർ ബസ് സർവീസ് വിജയമായ സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം തിരുവനന്തപുരം നഗരത്തെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട്  ഇലക്ട്രിക് ബസ് സർവീസുകൾ വിജയകരമായി സർവീസ് തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ ബസുകൾ തലസ്ഥാനത്തേക്ക് എത്തുന്നത്.  നിലവിൽ കെ എസ് ആർ ടി സി ബസ് സർവീസ് ഇല്ലാത്ത സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇലക്ട്രിക് സർക്കുലർ സർവീസുകൾക്ക് ജന പിന്തുണഏറി വരികയാണ് .

മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുന്ന 113 ഇലക്ട്രിക് ബസുകളിൽ 50 എണ്ണം ഇനിയും ലഭിക്കാനുണ്ട്. ഇവ ഡിസംബർ അവസാനത്തോടെ എത്തിച്ചേരുമെന്നാണ് വിവരം. ഇതിൽ ആദ്യ ഘട്ടത്തിൽ 19 ബസുകൾ ഈ ആഴ്‌ചയോടെ എത്തുമെന്നാണ് വിവരം.

ഈ സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസ്സുകളിൽ എവിടേക്ക് യാത്ര ചെയ്താലും 10 രൂപയാണ് ഈടാക്കുന്നത് എന്നതിനാൽ യാത്രക്കാരുടെയും തിരക്കാണ്. അതേസമയം പ്രധാനമന്ത്രിയുടെ ഇ ബസ് സേവാ സ്‌കീമിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഈ ബസ്സുകൾ ഏതൊക്കെ ജില്ലകളിലേക്ക് വകയിരുത്തണമെന്ന വിശദമായ റിപ്പോർട്ടിനായി സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version