പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിൽ റേഷൻ നൽകുന്നത് 5 വർഷം കൂടി നീട്ടി നൽകാൻ കേന്ദ്രസർക്കാർ. 2028 ഡിസംബർ വരെ പിഎംജികെഎവൈ സ്കീമിൽ സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. പിഎംജികെഎവൈ സ്കീം 5 വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് ഏകദേശം 11.8 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ജനുവരി 1 മുതൽ തീരുമാനം നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഛത്തീസ്ഘട്ടിൽ നടന്ന പരിപാടിയിൽ പിഎംജികെഎവൈ സ്കീം അഞ്ചുവർഷത്തേക്ക് നീട്ടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

കോവിഡ് കാലത്ത് ആശ്വാസമായി
2020 ഏപ്രിലിലാണ് പിഎംജികെഎവൈ സ്കീം കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. കോവിഡ് ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് സഹായകമാകാൻ മൂന്ന് മാസത്തേക്ക് പദ്ധതി നടപ്പാക്കിയത്. പിന്നീട് പദ്ധതി കാലാവധി നീട്ടികൊണ്ടു പോകുകയായിരുന്നു. പദ്ധതിക്ക് കീഴിൽ ദരിദ്ര കുടുംബങ്ങൾക്ക് എല്ലാ മാസവും 5 കിലോ വീതം ഭക്ഷ്യധാന്യങ്ങൾ ലഭിക്കും.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിഎംജികെഎവൈ സ്കീമിന് കീഴിൽ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകാൻ കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര മന്ത്രി സഭ തീരുമാനിക്കുന്നത്. എൻഎഫ്എസ്എ ഗ്രാമീണ മേഖലയിലെ 75 ശതമാനവും നഗരപ്രദേശങ്ങളിലെ 50 ശതമാനവും അന്ത്യോദയ അന്ന യോജന, പ്രയോറിറ്റി ഹൗസ്ഹോൾഡ്സ് എന്ന രണ്ട് വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്. പിഎംജികെഎവൈ സ്കീം വഴി രാജ്യത്തിന്റെ ഭക്ഷ്യ ശൃംഖല വിപുലീകരിക്കുകയാണ് ലക്ഷ്യംവെക്കുന്നത്. പിഎംജികെഎവൈ സ്കീമിന്റെ  ഒരുവർഷത്തെ നടത്തിപ്പിന് വേണ്ടി 2 ലക്ഷം കോടി നീക്കിവെക്കുന്നതായി ഇത്തവണത്തെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

On November 29, the government declared that the Pradhan Mantri Garib Kalyan Anna Yojana (PMGKAY), which offers free food grains to 80 crore underprivileged people, would be extended for a further five years, till December 2028.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version