ഗൾഫ് ബിസിനസ് ഓഹരി വിറ്റ് ആസ്റ്റർ,1.01 ബില്യൺ ഡോളറിന് ഓഹരി വാങ്ങി Alpha GCC Holdings

ഗൾഫിലെ ബിസിനസ് ഓഹരികൾ വിൽക്കാൻ ഒരുങ്ങി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ (Aster DM Healthcare Ltd). പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ആൽഫ ജിസിസി ഹോൾഡിംഗ്സിനാണ് ഗൾഫ് ബിസിനസിന്റെ ഓഹരികൾ വിൽക്കുന്നതെന്നാണ് റിപ്പോർട്ട്. ഏകദേശം 1.01 ബില്യൺ ഡോളറിനാണ് ബിസിനസ് ഓഹരികൾ വിൽക്കുന്നത്. മിഡിൽ ഈസ്റ്റിലെയും ഇന്ത്യയിലെയും ബിസിനസുകൾ വേർത്തിരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ദിവസം പുറത്തുവിട്ട നാലാം പാദ പ്രവർത്തന ഫല റിപ്പോർട്ടിൽ വിൽപ്പനയെ കുറിച്ച് സൂചനയുണ്ടായിരുന്നു.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ അനുബന്ധമായ അഫിനിറ്റി ഹോൾഡിംഗ്സിന്റെ 65% ഓഹരിയാണ് വിൽക്കുന്നത്. ആൽഫ ജിസിസി ഹോൾഡിംഗിസ് ലിമിറ്റഡിന് ബിസിനസ് ഓഹരികൾ വിൽക്കുന്നതിന് ഡയറക്ടർ ബോർഡ് സമ്മതം നൽകിയിരുന്നു. ഗൾഫ് ബിസിനസിലെ 35% ഓഹരികൾ ആസ്റ്റർ ഗ്രൂപ്പ് നിയന്ത്രിക്കുന്ന മൂപ്പൻ ഫാമിലിയുടെ പക്കൽ തന്നെയായിരിക്കുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നൽകിയ അപ്ഡേറ്റിൽ കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ ഗൾഫ് ബിസിനസിന്റെ ഓഹരി മാത്രമാണോ ബിസിനസ് മുഴുവനായി വിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ആസാദ് മൂപ്പൻ തുടരും
മിഡിൽ ഈസ്റ്റിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫാജർ കാപ്പിറ്റൽ അഡ്‌വൈസേഴ്സ് ലിമിറ്റഡ് (Fajr Capital Advisors Limited) ആണ് ആൽഫ ജിസിസി ഹോൾഡിംഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത്. ആസ്റ്റർ ഇന്ത്യയുടെ പ്രമോട്ടർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരിക്കും ആൽഫ ജിസിസി.
ആസ്റ്റർ 2022 ജൂണിൽ കമ്പനി പുനഃക്രമീകരിക്കുന്നതിന് വേണ്ടി ഇൻവെസ്റ്റ്മെന്റ് ബാങ്കർമാരെ നിയമിച്ചിരുന്നു. 1.01 ബില്യൺ ഡോളറിൽ 903 മില്യൺ ഡോളർ ക്ലോസിംഗിന്റെ സമയത്ത് നൽകിയാൽ മതിയാകും.

അതേസമയം ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഇന്ത്യയിലെയും ഗൾഫിലെയും ഫൗണ്ടറും ചെയർമാനുമായി ആസാദ് മൂപ്പൻ തുടരും. അലീഷ മൂപ്പനെ ഗൾഫ് മേഖലയിലെ ബിസിനസിന്റെ എംഡിയും ഗ്രൂപ്പ് സിഇഒയുമാക്കി നിയമിക്കുകയും ചെയ്തു. ഇന്ത്യയിൽ കമ്പനിയുടെ വികസന പദ്ധതികളിൽ പ്രതിജ്ഞാബദ്ധരാണെന്നും അതുകൊണ്ട് ഈ വർഷം 42% ഓഹരിയിൽ വർധനവ് നേടാൻ സാധിച്ചെന്നും ആസാദ് മൂപ്പൻ പറഞ്ഞു. ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും ബിസിനസ് പ്രവർത്തനങ്ങൾ വേർത്തിരിക്കുന്നത് ഇരു മേഖലകളിലും ന്യായമായ മൂല്യമുണ്ടാക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ആസ്റ്ററിന്റെ ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും ബിസിനസ് മൂല്യം ഏകദേശം 2 ബില്യൺ ഡോളറാണ്. 2022 സാമ്പത്തിക വർഷത്തിൽ മാത്രം 8,950 കോടി രൂപയാണ് ഗൾഫ് ബിസിനസിൽ നിന്നുള്ള ആസ്റ്റിന്റെ വരുമാനം. മൊത്തം വരുമാനത്തിന്റെ 75% ആണിത്. സൗദി അറേബ്യ, ഖത്തർ, ഒമാൻ, യുഎഇ, ജോർദാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാമായി 15 ആശുപത്രികളും 115 ക്ലിനിക്കുകളും 264 ഫാർമസികളും ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിനുണ്ട്. ഗൾഫ് ബിസിനസ് ഓഹരികൾ വിൽക്കുന്നത് ഇന്ത്യൻ ബിസിനസിൽ കൂടുതൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന നിക്ഷേപകർക്ക് സന്തോഷവാർത്തയാണ്.

In order to split the hospital chain from its Indian parent, Aster DM Healthcare (ATRD.NS) has decided to sell a controlling interest in its Gulf operations to a regional investment group for $1 billion.The year-long sale process, which began when some investors believed the company was undervalued, has come to an end with the transfer of a 65% interest to a group headed by private equity firm Fajr Capital.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version