ക്രിപ്റ്റോ കറൻസിയിൽ അടിത്തെറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിപ്റ്റോ കറൻസി സ്ഥാപനമായ ബിനാൻസിന്റെ പ്രമോഷനിൽ പങ്കെടുത്തതിന് താരത്തിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ് മൂന്ന് യു.എസ്.

Ronaldo Reel MAL

പൗരന്മാർ. പ്രമോഷനിലൂടെ തങ്ങളെ വഞ്ചിച്ചതിന് 1 ബില്യൺ ഡോളറാണ് ഇവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ലോറിഡ ജില്ലാ കോടതിയിലാണ് കേസ് നൽകിയിരിക്കുന്നത്. ബിനാൻസിനെ പ്രശസ്തിയിലേക്ക് എത്തിച്ചത് റൊണാൾഡോ ആണെന്ന് പറയുന്നു.

മൈക്കൽ സെസ്മോർ, മികി വോങ്ഡാറ, ഗോൾഡൻ ലെവിസ് എന്നീ മൂന്ന് യുഎസ് പൗരന്മാരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ പ്രമോഷനിൽ വിശ്വസിച്ച് ബിനാൻസിൽ നിക്ഷേപിച്ച തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായാതായി ഇവർ പറയുന്നു. ക്രിസ്റ്റ്യാനോ ബിനാൻസിന്റെ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും വലിയ ലാഭം വാഗ്ദാനം ചെയ്യുകയും ചെയ്തതായി ആരോപണമുണ്ട്. പ്രമോഷൻ പരിപാടികളിൽ റൊണാൾഡോ സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

2022 മുതലാണ് ക്രിസ്റ്റ്യാനോ ബിനാൻസുമായി പ്രമോഷൻ പരിപാടികൾക്ക് ധാരണയാകുന്നത്. അതേ വർഷം നവംബറിൽ പുറത്തിറക്കിയ ബിനാൻസിന്റെ ടോക്കണുകളിൽ റൊണാൾഡോയുടെ പേരിലെ ആദ്യാക്ഷരങ്ങളും ജേഴ്സി നമ്പരും ഉപയോഗിച്ചിരുന്നു. CR7 എന്ന ലേബലും റൊണാൾഡോയുടെ പ്രമോഷനും കോടിക്കണക്കിന് വരുന്ന താരത്തിന്റെ ആരാധകർക്ക് ബിനാൻസിൽ നിക്ഷേപിക്കാൻ പ്രോത്സാഹനമായി. നിരവധി ആരാധകരും സോഷ്യൽ മീഡിയാ ഫോളോവർമാരും താരത്തിന്റെ പ്രമോഷനിൽ വിശ്വസിച്ച് നിക്ഷേപം നടത്തി. രജിസ്റ്റർ ചെയ്യാത്ത ക്രിപ്റ്റോ സെക്യൂരിറ്റികൾ ബിനാൻസ് വിൽക്കുന്ന കാര്യം താരത്തിന് അറിയാമായിരുന്നെന്നും ആരോപണുണ്ട്.

ക്രിപ്റ്റോയുടെ പ്രമോഷനിലൂടെ ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തണമെന്ന് സെലിബ്രറ്റികൾക്ക് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. എന്നാൽ ഇത് ക്രിസ്റ്റ്യാനോ പാലിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

A class action lawsuit against football player Cristiano Ronaldo is being filed in the United States due to his endorsement of Binance, the biggest cryptocurrency exchange globally.The plaintiffs contend that investing with his support resulted in losses for them.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version