കുറച്ച് ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി, മാരുതി സുസുക്കിയുടെ (Maruti Suzuki) സ്വിഫ്റ്റ് വിപണിയിലെത്താൻ. ടോക്കിയോ മൊബിലിറ്റി ഷോയിലാണ് സുസുക്കി ആദ്യമായി സ്വിഫ്റ്റ് പുറത്തിറക്കാൻ പോകുന്ന കാര്യം പറയുന്നത്. അന്ന് മുതൽ എല്ലാവരും മാരുതി സുസുക്കി സ്വിഫ്റ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ടെസ്റ്റ് റണ്ണിനായി റോഡിലിറക്കിയ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
മസ്കുലാർ ലുക്കിൽ പുതിയ സ്വിഫ്റ്റ്
മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഡിഎൻഎ ഡിസൈനിനോട് ചേർന്ന് നിന്നുകൊണ്ടാണ് പുതിയ കാറിന്റെ ഡിസൈൻ രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ ആദ്യ ഡിസൈനുമായി താരതമ്യം ചെയ്യുമ്പോൾ ഹെവി ബോഡി ക്ലാഡിംഗ് കൂടുതൽ മസ്കുലാർ ലുക്ക് കാറിന് നൽകുന്നുണ്ട്. ഹണികോംബ് ഡിസൈനാണ് കാറിന്റെ ഫ്രണ്ട് ഗ്രില്ലിന് നൽകിയിരിക്കുന്നത്. നിലവിലെ മോഡലുകളിലുള്ളതിനേക്കാൾ പുതിയ മോഡലിന്റെ ഹെഡ്ലൈറ്റുകളും എൽഇഡി ഡിആർഎല്ലുകളും ഷാർപ്പറാണ്.
വശത്ത് നിന്ന് നോക്കുമ്പോൾ ആദ്യ സ്വിഫ്റ്റ് മോഡലുമായി നല്ല സാമ്യം തോന്നുന്നാണ് പുതിയ കാർ. സി-പില്ലറിൽ ഡോറ് ഹാൻഡിൽ കയറ്റി വെക്കുന്നതിന് പകരം പഴയ രീതിയിൽ തന്നെയാണ് വെച്ചിരിക്കുന്നത്.
അടുത്ത വർഷം പുറത്തിറങ്ങുന്ന സ്വിഫ്റ്റിന് 3,860mm നീളവും 1,695mm വീതിയും 1,500mm ഉയരവുമുണ്ട്. വീൽബെയ്സിന്റെ നീളം ആദ്യ വാഹനത്തിന് സമാനമായിട്ടുള്ളത്. നീളം 2,540mm ആയി നിലനിർത്തിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര മോഡലുകളുടെ അളവുകളാണെന്നും ഇന്ത്യയിൽ വരാൻ പോകുന്ന സ്വിഫ്റ്റിന് ചിലപ്പോൾ അളവിൽ വ്യത്യാസമുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
3 സിലിണ്ടർ എൻജിൻ
ടോക്കിയോ മൊബിലിറ്റി ഷോയിൽ 1.2 ലിറ്റർ ശേഷിയുള്ള 3 സിലിണ്ടർ എൻജിൻ സുസുക്കി അവതരിപ്പിച്ചിരുന്നു. നിലവിലെ 1.2 ലിറ്റർ ശേഷിയുള്ള 4 സിലിണ്ടർ എൻജിന് പകരമാണിത്. എന്നാൽ എൻജിന്റെ മറ്റ് പ്രത്യേകതകൾ സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എന്തായാലും ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് നേരിൽ കാണുകയും ഇഷ്ടപ്പെട്ടാൽ വാങ്ങുകയും ചെയ്യാം.
At the Tokyo Mobility Show, Suzuki recently unveiled the Swift Concept. Even though the Swift keeps its unique look, a new spy photo of the hatchback showed off its back end.There is no escaping the Swift Concept. In comparison to the present model, the headlights and LED DRLs have a sharper design and a honeycomb-style front grille. The Swift Concept looks largely the same from the side, however the rear door handles are no longer nestled inside the C-pillar and are instead in their customary location. The Swift’s tailgate and light cluster are two of its modified rear features. Conversely, the test car was fully disguised, so while the bumper appears substantial, we can’t be positive about it.