രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാൻ ആഗോള നിർമാതാക്കളെ ക്ഷണിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. തദ്ദേശീയമായ വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാൻ താത്പര്യമുള്ളവരെയാണ് ഇന്ത്യ രാജ്യത്തേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നത്.

https://youtube.com/shorts/klXgefxG02A?feature=share


വളരെ ചുരുക്കം രാജ്യങ്ങൾക്ക് മാത്രമാണ് നിലവിൽ ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യ വശമുള്ളതെന്നും ഇന്ത്യയും സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ മുന്നേറികൊണ്ടിരിക്കുകയാണെന്നും കേന്ദ്ര റെയില്ല‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ സാമ്പത്തിക വർഷം അവസാനിക്കാനാകുമ്പോഴെക്കും സ്വന്തമായി പ്രോട്ടോടൈപ്പ് നിർമിക്കാൻ ഇന്ത്യയ്ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പുനരുപയോഗിക്കാൻ പറ്റുന്ന ഊർജസ്രോതസ്സുകളിലേക്ക് മാറണമെന്നും ഹരിത ഊർജ്ജത്തിന്റെ ഉപയോഗം വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സമ്പൂർണമായി വൈദ്യുതികരിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രകൃതിസൗഹാർദ ട്രെയിൻ


ഹൈഡ്രജൻ ഇന്ധന സെല്ലുകളിൽ പ്രവർത്തിക്കുന്ന ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകളിൽ (DEMU)  ഹൈഡ്രജൻ ഇന്ധന സെല്ലുകൾ സംയോജിപ്പിച്ച് മെച്ചപ്പെടുത്താനുള്ള സാങ്കേതിക വിദ്യയാണ് ഇന്ത്യ വികസിപ്പിക്കുന്നത്.
ഡീസലിൽ ഓടുന്ന ട്രെയിനുകളെക്കാൾ പ്രകൃതിസൗഹാർദമാണ് ഹൈഡ്രജൻ ട്രെയിനുകൾ.


കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് കാർബൺ ട്രെയിനുകൾ അവതരിപ്പിക്കുന്നത്. പൂർണമായും ഹൈ‍ഡ്രജൻ ഇന്ധനമാക്കി പ്രവർത്തിക്കുന്ന ട്രെയിൻ വായുമലിനീകരണമുണ്ടാക്കുകയില്ല എന്നതാണ് നേട്ടം. 35 ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നതിന് ഇന്ത്യൻ റെയിൽവേ നിർദേശം മുന്നോട്ടുവെച്ചിരുന്നു. ഒരു ട്രെയിന് 80 കോടിയും ട്രെയിൻ ഓടിക്കുന്ന റൂട്ടുകളിൽ അടിസ്ഥാനസൗകര്യ നിർമാണത്തിന് 70 കോടിയുമാണ് ചെലവ് വിലയിരുത്തിയത്.

പ്രോട്ടോടൈപ്പ് ഇവിടെ
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്താരാഷ്ട്ര- ദേശീയ തലത്തിലെ റെയിൽവേ സിസ്റ്റം നിർമാതാക്കളുടെ പങ്കാളിത്തതോടെയായിരിക്കും ഹൈഡ്രജൻ ട്രെയിനുകൾ നിർമിക്കുക. പ്രോട്ടോടൈപ്പ് തയ്യാറായാൽ ഉടൻ താത്പര്യപത്രം ക്ഷണിച്ചു തുടങ്ങാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഹൈഡ്രജൻ ട്രെയിനുകൾ വ്യവസായിക അടിസ്ഥാനത്തിൽ നിർമിച്ച തുടങ്ങിയാൽ മലിനീകരണം ഇല്ലാത്ത ലോക്കോമോട്ടീവുകൾ പ്രവർത്തിപ്പിക്കുന്ന റെയിൽവേ സംവിധാനമുള്ള രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും എത്തിപ്പെടും. ആഗോളതലത്തിൽ രാജ്യത്തിന് വലിയൊരു നേട്ടമായിരിക്കും ഇത്. നിലവിൽ ഹൈഡ്രജൻ ട്രെയിനുകൾ വ്യവസായിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് ജർമനിയിൽ മാത്രമാണ്. യുഎസ്, യുകെ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഹൈഡ്രജൻ ട്രെയിനുകൾ പരീക്ഷണ ഘട്ടത്തിലാണ്.

At a recent discussion between railroads and manufacturing corporations, a number of leading companies, including BHEL, Hitachi, Siemens, Cummins, Wabtec, and Medha Servo, expressed interest in being involved in the project.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version