എതിരാളികളായ സ്പേസ് എക്സുമായി (SpaceX) സംഖ്യത്തിലാകാൻ ആമസോൺ (Amazon). ഇലോൺ മസ്കിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ തങ്ങളുടെ മൂന്ന് സാറ്റ്ലൈറ്റുകൾ വിക്ഷേപിക്കാനാണ് വൈര്യം മറന്ന് ആമസോൺ സ്പേസ് എക്സുമായി കൈകോർക്കുന്നത്. ഇതുവഴി ആമസോണിന് ബഹിരാകാശത്ത് നിന്ന് ഇന്റർനെറ്റ് ഉപഗ്രങ്ങൾ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനുള്ള ശേഷി വർധിപ്പിക്കാൻ പറ്റും.
പലതവണ പരാജയം, ഒടുവിൽ സ്പേസ് എക്സ്
വെള്ളിയാഴ്ചയാണ് സ്പേസ് എക്സുമായി ആമസോൺ കരാറിലേർപ്പെട്ടതെന്നാണ് റിപ്പോർട്ട്. 2025ൽ ഫാൽക്കൺ 9 ആമസോണിന്റെ മൂന്ന് സാറ്റ്ലൈറ്റുകൾ വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് കുതിക്കും. നിലവിൽ ലോ എർത്ത് ഓർബിറ്റിൽ നിന്ന് 5,000 ഉപഗ്രങ്ങൾക്ക് സ്പേസ് എക്സിന്റെ സാറ്റ്ലൈറ്റ് കോൺസ്റ്റലേഷനായ സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നുണ്ട്. തങ്ങളുടെ എതിരാളികളുടെ സാറ്റ്ലൈറ്റുകൾ സ്പേസ് എക്സ് വിക്ഷേപിക്കാൻ പോകുകയാണെന്ന് കഴിഞ്ഞ ദിവസം ഇലോൺ മസ്ക് എക്സിൽ കുറിച്ചിരുന്നു.
അതേസമയം ആമസോണിന്റെ പ്രോജക്ട് കൂപ്പർ (Project Kuiper) പരീക്ഷാണാടിസ്ഥാനത്തിൽ രണ്ട് സാറ്റ്ലൈറ്റുകൾ വിക്ഷേപിച്ചിരുന്നു. ബെറ്റ ടെസ്റ്റിങ്ങാണ് ഈ ബിസിനസ് മോഡൽ കൊണ്ട് ആമസോൺ ഉദ്ദേശിക്കുന്നത്. 2022ൽ ആദ്യ ഉപഗ്രഹം ലോഞ്ച് ചെയ്യാനായിരുന്നു ആമസോൺ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പരീക്ഷണം പരാജയപ്പെട്ടതിനെ തുടർന്ന് വിക്ഷേപണം നീട്ടിവെച്ചു.
അതേവർഷം യുണൈറ്റഡ് ലോഞ്ച്, ഏലിയൻസ്, ബ്ലൂ ഒറിജിൻ എൽഎൽസി, എറിയനെസ്പേസ് എന്നിവരുമായി ആമസോൺ ഉപഗ്രഹ വിക്ഷേപണത്തിന് കരാറിലേർപ്പെട്ടിരുന്നു. എന്നാൽ അതും ഫലം കാണാതെ വന്നപ്പോഴാണ് സ്പേസ് എക്സുമായി കൈകോർക്കാൻ ആമസോൺ തയ്യാറായത്.
Amazon.com Inc. has recently inked a pivotal agreement with its formidable competitor, SpaceX, led by Elon Musk. The collaboration involves three launches employing SpaceX’s Falcon 9 rocket, a strategic move allowing Amazon to bolster its satellite deployment capacity for the ambitious Project Kuiper. Bloomberg reports that the launches are slated to commence in mid-2025.