വാട്സാപ്പ് ചാറ്റുകളെല്ലാം എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണ്, എങ്കിലും ചാറ്റുകൾ പുറത്തായാലോ? ഇനി ആ പേടി വേണ്ട. ചാറ്റുകൾ പുറത്താകാതെ സൂക്ഷിക്കാൻ പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. സീക്രട്ട് കോഡ് അഥവാ രഹസ്യ കോഡ് എന്ന പുതിയ സുരക്ഷാ ഫീച്ചറിൽ ലോക്ക് ചെയ്യുന്ന ചാറ്റുകൾക്ക് പാസ്വേർഡ് നൽകാൻ പറ്റും. യൂസർ പ്രൈവസി ഉറപ്പിക്കുകയാണ് വാട്സാപ്പ് ലക്ഷ്യംവെക്കുന്നത്.
ചാറ്റ് കാണില്ല
ലോക്ഡ് ചാറ്റ്സ് ഫീച്ചറിൽ നേരത്തെ തന്നെ ഉപഭോക്താക്കൾക്ക് ചാറ്റുകൾ പ്രൈവറ്റാക്കി വെക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. തിരഞ്ഞെടുത്ത ബയോമെട്രിക് സംവിധാനത്തിലൂടെയാണിത്. പുതിയ ഫീച്ചർ ചാറ്റുകൾക്ക് ഇരട്ടി സുരക്ഷയാണ് ഉറപ്പാക്കുന്നതെന്നും മറ്റാരെങ്കിലും നിങ്ങളുടെ ഫോണിലെ ചാറ്റുകൾ കാണുമെന്ന ആശങ്ക വേണ്ടെന്നും മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. കൂടാതെ ഉപഭോക്താക്കൾക്ക് ചാറ്റ് ലിസ്റ്റിൽ നിന്നും പൂർണമായി ചാറ്റുകൾ ഹൈഡ് ചെയ്യാനും ഈ സംവിധാനം സഹായിക്കും.
ഇരട്ടി സുരക്ഷയ്ക്ക് പാസ്വേർഡ്
വാട്സാപ്പിൽ ചാറ്റ് ലോക്കുകൾ ആദ്യമായി അവതരിപ്പിക്കുന്നത് മേയിലാണ്. പുതിയ സീക്രട്ട് കോഡ് ഫീച്ചർ അവതരിപ്പിക്കുന്നത് ചാറ്റുകൾക്ക് ഇരട്ട സുരക്ഷ ഉറപ്പാക്കാനാണെന്ന് വാട്സാപ്പ് പറയുന്നു. ഫോൺ മറ്റാർക്കെങ്കിലും ഉപയോഗിക്കാൻ കൊടുക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ഫോണിന്റെ ആകസസ്സ് മറ്റാർക്കെങ്കിലും ലഭിക്കുകയോ ചെയ്തുമ്പോൾ ചാറ്റുകൾ പുറത്ത് പോകുന്നില്ല എന്നുറപ്പിക്കാൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വാട്സാപ്പ് അവകാശപ്പെടുന്നത്.
പിൻകോഡ്, ഫിംഗർപ്രിന്റ്, ഫെയ്സ് ഐഡി മുതലായവ ചാറ്റ് ലോക്ക് ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്. ചാറ്റ് ഫോൾഡർ ലോക്ക് ചെയ്ത് കഴിഞ്ഞാൽ അത് തിരിച്ചെടുക്കാൻ ആപ്പിന്റെ സേർച്ച് ബാറിൽ പാസ്വേർഡ് ടൈപ്പ് ചെയ്താൽ മതിയാകും. ചാറ്റ് ലിസ്റ്റിൽ നിന്ന് ചാറ്റുകൾ നേരിട്ട് ലോക്ക് ചെയ്യാനും പുതിയ ഫീച്ചറിൽ സാധിക്കും. മുമ്പ് ഇൻഡിവിജ്വൽ ചാറ്റ് തുറന്നെടുത്താൽ മാത്രമേ ചാറ്റ് ലോക്ക് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഇപ്പോൾ ലോംഗ് പ്രസ് ചെയ്താൽ മതിയാകും.
അധികം വൈകാതെ ചാറ്റുകൾ സുരക്ഷിമാക്കുന്ന പുതിയ ഫീച്ചർ ഇന്ത്യയിലടക്കം എല്ലാ രാജ്യങ്ങളിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാറ്റുകൾ സുരക്ഷിതമാക്കാൻ കൂടുതൽ ഫീച്ചറുകൾ ഭാവിയിലും പ്രതീക്ഷിക്കാമെന്നാണ് വാട്സാപ്പ് പറയുന്നത്.
WhatsApp, a leading messaging platform, is introducing a groundbreaking security feature known as the “secret code.” This new update aims to provide users with an additional layer of protection for their locked chats, ensuring enhanced privacy and security.