ഈ വർഷം സ്പോട്ടിഫൈയിൽ നിന്ന് വരുമാനം വാരാൻ പോകുന്ന താരം ആരാണെന്ന് അറിയാമോ? ഈ വർഷം അവസാനിക്കുമ്പോഴെക്കും 100 മില്യൺ ഡോളറിന് മുകളിൽ വരുമാനം ഹോളിവുഡ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ പോക്കറ്റിലേക്ക് വീഴും. കാരണം ടെയ്‌ലർ സ്വിഫ്റ്റിന്റെ ഗാനമാണ് ഇത്തവണ ഏറ്റവും കൂടുതൽ ആളുകൾ കേട്ടത്.

2023ൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്ത ഗായികയായി ടെയ്‌ലറിനെ സ്പോട്ടിഫൈ തിരഞ്ഞെടുക്കുകയും ചെയ്തു. 26.1 ബില്യൺ ആണ് ടെയ്‌ലറിന്റെ സ്ട്രീമിംഗ്. ഇതിൽ നിന്ന് താരത്തിന് ലഭിക്കുന്ന തുക 97 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ട്.

15 വർഷത്തെ സ്പോട്ടിഫൈയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു താരത്തിന് ഇത്രയേറെ സ്ട്രീമിംഗ് ലഭിക്കുന്നത്.
ഡിസംബർ അവസാനിക്കുന്നതോടെ വരുമാനം ഇനിയും കൂടാനാണ് സാധ്യത. പാട്ടിന്റെ റോയൽറ്റി ഇനത്തിൽ മാത്രമാണ് 97 മില്യൺ ഡോളർ ടെയ്‌ലറിന് ലഭിക്കാൻ പോകുന്നത്. ഡിസംബർ അവസാനിക്കുന്നതോടെ ഏകദേശം 101 മില്യൺ ഡോളറെങ്കിൽ ടെയ്‌ലറിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്പോട്ടിഫൈയിൽ നിന്ന് മാത്രമുണ്ടാക്കുന്ന വരുമാനമാണ്.

മറ്റു പ്ലാറ്റ് ഫോമുകളിൽ നിന്ന് താരത്തിന് ലഭിക്കുന്ന തുക 200 മില്യൺ ഡോളറെങ്കിലും വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മിഡ്‌നൈറ്റ്, സ്പീക്ക് നൗ, 1989 തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ ആളുകൾ കേട്ട ടെയ്‌ലറിന്റെ ആൽബങ്ങൾ.  
ഏറ്റവും കൂടുതൽ സ്ട്രീം ചെയ്ത ഗായകൻ എന്ന സ്ഥാനം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ബാഡ് ബണ്ണിക്കായിരുന്നു. എന്നാൽ ടെയ്‌ലറിന്റെ ഈ വർഷത്തെ സ്ട്രീമിംഗിനെക്കാൾ കുറവാണ് ബാഡ്ബണ്ണിക്ക് ലഭിച്ചിരുന്നത്.

Taylor Swift is poised to rake in a staggering $100 million from Spotify in 2023, fueled by her record-breaking streams on the platform. The streaming giant’s year-end Wrapped count estimates Swift’s streams at a whopping 26.1 billion, translating to recorded music royalties of nearly $97 million, as reported by Billboard.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version