ഇന്ത്യൻ യുവത ആഴ്ചയിൽ 70 മണിക്കൂർ പണിയെടുക്കണം, നിർമാണ മേഖലയിലുള്ളവർ മൂന്ന് ഷിഫ്റ്റിൽ പണിയെടുക്കാൻ തയ്യാറാകണം… ഇൻഫോസിസ് (Infosys) കോഫൗണ്ടർ എൻആർ നാരായണ മൂർത്തിയുടെ പ്രസ്താവനകൾ കുറച്ച് ദിവസങ്ങളായ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ബിസിനസ് മേഖലയിലെ നിരവധി പേർ നാരായണ മൂർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. കഴിഞ്ഞ ദിവസം മറുപടിയുമായെത്തിയത് ഇൻഫോസിസിന്റെ മറ്റൊരു കോഫൗണ്ടറായ ക്രിസ് ഗോപാലകൃഷ്ണനാണ്.
ആളുകൾക്ക് തീരുമാനിക്കാം
ബിസിനസ് പങ്കാളിയായ നാരായണ മൂർത്തിയുടെ പ്രസ്താവന ക്രിസ് ഗോപാലകൃഷ്ണൻ പൂർണമായി അനുകൂലിക്കുന്നില്ല. 70 മണിക്കൂർ പണിയെടുക്കണോ വേണ്ടയോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാമെന്നാണ് ക്രിസ് പറയുന്നത്.
ജോലി 70 മണിക്കൂർ എടുക്കുന്നതിന് അപ്പുറത്തേക്ക് നിരവധി കാര്യങ്ങൾ ഇന്ത്യയ്ക്ക് ചെയ്യാനുണ്ട്. തൊഴിൽ ക്ഷമത കൂട്ടുന്നതിലും ഗവേഷണങ്ങളിൽ നിക്ഷേപം വർധിപ്പിക്കുന്നതിലും രാജ്യം കുറച്ച് കൂടി ശ്രദ്ധ കേന്ദ്രീകരിക്കണം.
രാജ്യത്തിന് കൂടുതൽ ശാസ്ത്രജ്ഞരെ വേണമെന്നും ഗവേഷണ ലാബുകളിൽ നിന്ന് കൂടുതൽ ഉത്പന്നങ്ങൾ മാർക്കറ്റിലേക്കെത്തണമെന്നും ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. അതേസമയം താൻ ആഴ്ചയിൽ 70 മണിക്കൂറെങ്കിലും ജോലി ചെയ്യാറുണ്ടെന്നും ക്രിസ് ഗോപാലകൃഷ്ണൻ പറയുന്നു. എന്നാൽ മറ്റുള്ളവർ എത്ര മണിക്കൂർ പണിയെടുക്കണമെന്നത് അവർക്ക് തീരുമാനിക്കാം.
വികസിത രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് മത്സരിക്കണമെങ്കിൽ രാജ്യത്തെ യുവാക്കൾ 70 മണിക്കൂർ പണിയെടുക്കണമെന്നാണ് നാരായണ മൂർത്തി പറഞ്ഞത്. കഴിഞ്ഞ 3 പതിറ്റാണ്ടുകളിൽ സാമ്പത്തിക മുന്നേറ്റമുണ്ടാക്കിയ രാജ്യങ്ങൾ പലതും ഇത്തരം ജോലി സമയമാണ് ക്രമീകരിച്ചിരുന്നതെന്ന് നാരായണ മൂർത്തി പറഞ്ഞു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് നാരായണമൂർത്തിക്കെതിരേ ഉയർന്നത്.
India’s workforce has been at the centre of a heated debate recently, sparked by Infosys co-founder NR Narayana Murthy’s controversial suggestion that the country’s youth should work 70 hours a week to compete with rapidly advancing economies. However, Kris Gopalakrishnan, another co-founder of Infosys, has a nuanced perspective on this matter. Speaking at the Infosys Prize event in Bengaluru on November 15th, Gopalakrishnan shared his thoughts on the 70-hour workweek and its implications for India’s progress.