തിയറ്ററിലെത്തി നാല് ദിവസം കൊണ്ട് 300 കോടി ക്ലബിലേക്ക് ആനിമൽ. രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ആക്ഷൻ മൂവി ആനിമൽ തിയേറ്ററുകളിൽ മുന്നേറ്റം തുടരുകയാണ്. നാല് ദിവസം കൊണ്ട് 240 കോടിക്ക് മുകളിലാണ് ആനിമലിന്റെ തിയേറ്റർ കളക്ഷൻ. ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ പ്രവേശിച്ചിരുന്നു. ജവാൻ, കെജിഎഫ് 2, പത്താൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ റെക്കോർഡാണ് ആനിമൽ പൊളിച്ചത്.
റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 241.43 കോടി രൂപയാണ് ആനിമൽ നേടിയത്. നാലാമത്തെ ദിവസം മാത്രം 39.9 കോടി രൂപയാണ് ബോക്സ് ഓഫീസ് കളക്ഷൻ.
രൺബീറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രമാണ് ആനിമൽ. ഷാരൂഖ് ഖാന്റെ പേരിലുണ്ടായിരുന്ന റെക്കോർഡും രൺബീറിന്റെ പേരിലായി. ചിത്രം രണ്ടാം ദിനം 66.27 കോടി രൂപയാണ് നേടിയത്. മൂന്നാം ദിനം 71.46 കോടി രൂപയാണ് നേടിയത്. ആദ്യം ദിനം കോടി രൂപയും നേടിയിരുന്നു. രണ്ടാമത്തെ ദിവസത്തെ വരുമാനം കൊണ്ട് ബോളിവുഡിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിംഗ് ചിത്രം കൂടിയായി ആനിമൽ.
ഗാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്തത്. രശ്മിക മന്ദാന, അനിൽ കപ്പൂർ, ബോബി ഡിയോൾ, ത്രിപ്തി ദിംമ്രി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
Ranbir Kapoor’s latest release, “Animal,” has taken the Indian Box Office by storm, crossing the ₹240-crore mark within just four days since its December 1 release. According to industry tracker Sacnilk, the film has reported a net collection of ₹241.43 crore in India, showcasing consistent numbers even on its fourth day, where it collected ₹39.9 crore.