കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ എഐ മോഡലിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഗൂഗിൾ (Google). ജെമിനി (Gemini) എന്ന എഐ മോഡലിനെയാണ് ഗൂഗിൾ പണിപ്പുരയിൽ നിന്ന് പുറത്തിറക്കിയിരിക്കുന്നത്.

മനുഷ്യരെ പോലെ പെരുമാറുന്ന കാര്യത്തിൽ നിലവിലെ ഏത് നിർമിത ബുദ്ധി മോഡലുകളെയും കവച്ചുവെക്കും ജെമിനിയെന്ന് ഗൂഗിൾ പറയുന്നു. കാര്യങ്ങൾ മനസിലാക്കുന്നതിലും ചുരുക്കി തരുന്നതിലും റീസണിംഗ്, കോഡിംഗ്, പ്ലാനിംഗ് തുടങ്ങിയ കാര്യത്തിലും മികച്ച പ്രകടനമാണ് ജെമിനി കാഴ്ചവെക്കുന്നത്. നിലവിൽ ജെമിനിയിൽ സംവദിക്കാൻ ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

വരുന്നത് മൂന്ന് വേർഷനിൽ

പ്രോ, അൾട്രാ, നാനോ എന്നിങ്ങനെ മൂന്ന് വേർഷനുകളിലാണ് ജെമിനി വരിക. ഇവയിൽ പ്രോ വേർഷനെ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ അൾട്രാ വേർഷനും പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.

ഗൂഗിളിന്റെ ചാറ്റ് ബോട്ടായ ബാർഡുമായി (Bard) ജെമിനി പ്രോ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. ചാറ്റിലൂടെയാണ് ജെമിനി പ്രോയുമായി സംവദിക്കുന്നത്. ഭാവിയിൽ മറ്റു രീതികളിൽ സംവദിക്കാൻ സംവിധാനം കൊണ്ടുവരുമെന്ന് ഗൂഗിൾ പറഞ്ഞു. 170 രാജ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ ജെമിനിയുടെ സേവനം ലഭ്യമായിരിക്കുക.

ഗൂഗിളിന്റെ ഡീപ് മൈൻഡ് ഡിവിഷനാണ് ലാർജ് ലാംഗ്വേജ് മോഡലായ ജെമിനി വികസിപ്പിച്ചത്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിക്ക് ഗൂഗിളിന്റെ ബദലാണ് ജെമിനി. ജെമിനിയുടെ വരവ് എഐ വിപണിയിൽ വലിയ മാറ്റങ്ങളായിരിക്കും കൊണ്ടുവരാൻ പോകുന്നത്.

Google has recently unveiled its latest artificial intelligence model named Gemini, developed by its DeepMind division. Positioned to rival other AI systems such as OpenAI’s ChatGPT, Gemini is designed to exhibit human-like behavior and surpass the capabilities of existing models in tasks like comprehension, summarization, reasoning, coding, and planning.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version