ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനികളുടെ പട്ടിക പുറത്ത് വിട്ട് S&P Global Market

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇൻഷുറൻസ് കമ്പനിയായി എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ-LIC). എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് ആണ് പട്ടിക പുറത്തുവിട്ടത്. ജീവൻ, അപകടം, ആരോഗ്യം എന്നിവയ്ക്കായുള്ള പോളിസികൾ പരിഗണിച്ചാണ് എൽഐസിക്ക് നാലാം സ്ഥാനം നൽകിയത്.‌



റിപ്പോർട്ട് അനുസരിച്ച് എൽഐസിക്ക് 503.7 ബില്യൺ ഡോളറിന്റെ റിസേർവുകളാണുള്ളത്. 750.2 ബില്യൺ ഡോളറിന്റെ റിസേർവുമായി ജർമനിയിലെ അലൈൻസ് എസ്ഇ (Allianz SE) ആണ് ഒന്നാം സ്ഥാനത്ത്. 616.9 ബില്യൺ ഡോളറിന്റെ റിസർവുമായി ചൈന ലൈഫ് ഇൻഷുറൻസ് കമ്പനി രണ്ടാം സ്ഥാനത്തും 536.8 ബില്യൺ ഡോളറിന്റെ റിസർവുമായി മൂന്നാം സ്ഥാനത്തുമെത്തി.



ഇന്ത്യയിൽ നിന്ന് LIC മാത്രം

ലോകത്താകമാനുമുള്ള ഇൻഷുറൻസ് കമ്പനികളെ പരിഗണിച്ചാണ് പട്ടിക പുറത്തുവിട്ടത്. പട്ടികയിലെ ആദ്യ അമ്പതിൽ ഇടം പിടിച്ച ഏക ഇന്ത്യൻ കമ്പനിയാണ് എൽഐസി. ആഗോളതലത്തിൽ ലൈഫ് ഇൻഷുറൻസ് മേഖലയിൽ ഇന്ത്യയുടെ സംഭാവന വെറും 1.9% മാത്രമാണ്.

എന്നിട്ടും എൽഐസിക്ക് ആദ്യ അഞ്ചിനുള്ളിൽ ഇടം പിടിക്കാൻ സാധിച്ചത് അഭിമാന നേട്ടമാണ്. ഈയടുത്ത് എൽഐസിയുടെ മാർക്കറ്റ് ഷെയർ 59% ലേക്ക് താണിരുന്നു. ഇപ്പോഴത്തെ നേട്ടം മാർക്കറ്റ് ഷെയർ ഉയർത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആദ്യ 20 സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഇടം പിടിച്ചത്.


LIC, the Life Insurance Corporation of India, has secured the esteemed position of being the fourth-largest insurer globally based on reserves, reveals a report by S&P Global Market Intelligence. Despite India’s modest 1.9% share in global life insurance, LIC’s significant market presence catapults it into the top echelons.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version