ചെറുവായ്പകൾക്ക് ഫിൻടെക്കുകളെ ആശ്രയിക്കുന്നവരാണോ നിങ്ങൾ? ഇനി അത് ലഭിക്കില്ല. വ്യക്തികൾക്ക് ഫിൻടെക്ക് വഴി ചെറുകിട വായ്പകൾ നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് ബാങ്കുകളും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും.
ഈടില്ലാതെ നൽകുന്ന ചെറിയവായ്പകൾക്ക് ആർബിഐ നിയന്ത്രണം കടുപ്പിച്ചതോടെയാണ് ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ചെറിയ വ്യക്തിഗത വായ്പകൾ നൽകുന്നതിൽ നിന്ന് പിൻമാറാൻ ഒരുങ്ങുന്നത്.
നിയന്ത്രിച്ച് പേടിഎം
50,000 രൂപ വരെയുള്ള വായ്പകൾക്ക് പേടിഎം നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. റിസർവ് ബാങ്ക് റിസ്ക് വെയിറ്റേജ് വർധിച്ചതോടെ ഈടില്ലാത്ത ചെറുകിട വായ്പകൾക്ക് നിയന്ത്രണം പ്രഖ്യാപിക്കുന്ന ആദ്യ ഫിൻടെക്ക് കമ്പനി കൂടിയാണ് പേടിഎം. പേടിഎമ്മിന് പുറമേ നിരവധി ഫിൻടെക്കുകൾ ചെറുകിട വായ്പകൾ നൽകുന്നതിലെ അമിതാവേശം കുറയ്ക്കുകയാണെന്ന സൂചന നൽകി കഴിഞ്ഞു.
ഈടില്ലാതെ നൽകുന്ന വ്യക്തിഗത വായ്പകളുടെ ധ്രുത വളർച്ച നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് കഴിഞ്ഞ മാസം ഇത്തരം വായ്പകൾക്കുള്ള റിസ്ക് വെയിറ്റേജ് കാൽശതമാനത്തോളം വർധിപ്പിച്ചിരുന്നു. ധാരാളം പേർ 10,000 രൂപയിൽ താഴെയുള്ള വായ്പകളെടുത്ത് തുടങ്ങിയിരുന്നു. ഓൺലൈനിൽ വായ്പയെടുക്കുന്നത് എളുപ്പമായതോടെയാണ് കൂടുതൽ ആളുകൾ ഇതിലേക്ക് തിരിഞ്ഞത്. 4 വർഷത്തിനിടെ ഇത്തരം വായ്പകളുടെ എണ്ണം ഇരട്ടിയോളമായി. 12-%-14% വരെ ആകെ വളർച്ച ഫിൻടെക്കുകൾ രേഖപ്പെടുത്തി.
ഇതോടെയാണ് ഇത്തരം വായ്പകൾ നൽകുന്നതിൽ നിയന്ത്രണം വേണമെന്ന് റിസർവ് ബാങ്ക് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അതിനനുസരിച്ച് തങ്ങൾ പ്രവർത്തിക്കുകയാണെന്നും ചില ബാങ്കുകൾ പറഞ്ഞു. അതേസമയം ചെറുകിട വായ്പകൾ നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ ഫിൻടെക്കുകളെ കൈയൊഴിയാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചെറുവായ്പകൾ കൂടുതൽ നൽകുന്നതിൽ ബാങ്കുകൾക്കും വലിയ താത്പര്യമില്ല. ഇത്തരം വായ്പകൾ കൂടുമ്പോൾ ബാങ്കുകൾക്ക് റിസ്ക് വെയിറ്റേജ് ഇനത്തിൽ കൂടുതൽ മൂലധനം നീക്കിവെക്കേണ്ടി വരികയും ചെയ്യും.
റിപ്പോസിറ്ററി വരും
അതേസമയം ഫിൻടെക്കുകൾക്ക് റിപ്പോസിറ്ററി ഏർപ്പെടുത്താൻ ആലോചിക്കുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. അടുത്ത വർഷം 2024ഓടെ ഫിൻടെക്കുകൾക്ക് റിപ്പോസിറ്ററി ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്.
റിപ്പോസിറ്ററിക്ക് ആവശ്യമായ വിവരങ്ങൾ പങ്കുവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഫിൻടെക്കുകളുടെ വളർച്ചയ്ക്ക് കൃത്യമായ രൂപരേഖയും ചട്ടങ്ങളും വേണമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ എം രാജേശ്വർ റാവു പറഞ്ഞിരുന്നു.
The Reserve Bank of India (RBI) has announced strict regulations for microfinance institutions (MFIs) providing loans up to INR 50,000. This move comes in response to the increasing risk exposure of such small-scale loans and aims to bring more control over the sector. The first fintech company to come under the purview of these regulations is Paytm.