നിർമിത ബുദ്ധി സാങ്കേതിക വിദ്യ തീവ്രവാദികളുടെ കൈയിലെത്തിയാൽ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംവിധാനം സുസ്ഥിരമായിരിക്കണമെങ്കിൽ അത് സുതാര്യമായിരിക്കണം.
നിർമിത ബുദ്ധി സാങ്കേതിക വിദ്യയെ നയിക്കേണ്ടത് മനുഷ്യനാണെന്നും എഐ ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്കൃത ഭാഷയെ പരിപോഷിപ്പിക്കാനും വേദകാലത്തെ ഗണിതശാസ്ത്രത്തെ കുറിച്ച് കൂടുതൽ മനസിലാക്കാനും എഐ സാങ്കേതിക വിദ്യ ഉപയോഗിപ്പെടുത്തണം.
ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മിറ്റ് 2023ൽ നിർമിത ബുദ്ധിയുടെ ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ വിഷയത്തിൽ അതീവ ജാഗ്രതയോടെ വേണം മുന്നോട്ട് പോകാൻ.വികസന പ്രവർത്തനങ്ങൾക്കുള്ള ശക്തമായ ഉപകരണമാണ് എഐ എന്നും എന്നാൽ തീവ്രവാദികളുടെ കൈയിലെത്തിയാൽ നിർമിത ബുദ്ധി ആപത്തായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡീപ്ഫെയ്ക്ക്, സൈബർ സുരക്ഷ, ഡാറ്റ മോഷണം തുടങ്ങിയ പ്രശ്നങ്ങൾ മുന്നിലുണ്ട്. എഐയുടെ ദുരുപയോഗം കുറയ്ക്കാൻ ആലോചന നടത്തി കൃത്യമായ പദ്ധതികൾ തയ്യാറാക്കണം.
എഐ സാങ്കേതിക വിദ്യയിൽ ആഗോള നയങ്ങൾ നടപ്പാക്കണം. നിർമിത ബുദ്ധി സാങ്കേതിക വിദ്യ കേന്ദ്രീകരിച്ച് ഇന്ത്യ നടപ്പാക്കുന്ന ഐരാവത് (AIRAWAT) പദ്ധതിയെ കുറിച്ചും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം എഐ സാങ്കേതിക വിദ്യയിൽ നടത്തുന്ന മുന്നേറ്റങ്ങളെ കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു.
നിർമിത ബുദ്ധി സാങ്കേതിക വിദ്യ കൃഷിയിലും വിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും ഉപയോഗപ്പെടുത്തേണ്ടതിൻെറ ആവശ്യകതയെ കുറിച്ച് കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, രാജീവ് ചന്ദ്ര ശേഖർ എന്നിവർ ഊന്നി പറഞ്ഞു.
29 രാജ്യങ്ങളാണ് ജിപിഎഐയിൽ പങ്കെടുക്കുന്നത്.
Hon’ble Prime Minister Shri Narendra Modi inaugurated the Global Partnership on Artificial Intelligence (GPAI) Summit at Bharat Mandapam, New Delhi, emphasizing the significant role India plays in the field of AI. The GPAI, consisting of 29 member countries, aims to bridge the gap between AI theory and practice by supporting cutting-edge research and applied activities in AI-related priorities.