ഇന്ത്യയിൽ ആപ്പിൾ ഐ ഫോൺ ഫാക്ടറിക്ക് 1 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപത്തിന് ഫോക്സ് ഗ്രൂപ്പിന് (Foxconn Technology Group) അനുമതി ലഭിച്ചു.


രാജ്യത്ത് പണിയാൻ പോകുന്ന ആപ്പിൾ ഐ ഫോൺ ഫാക്ടറിക്ക് വേണ്ടിയാണ് ഫോക്സ്കോൺ 1 ബില്യൺ ഡോളർ അധിക നിക്ഷേപം നടത്തുന്നത്. കർണാടകയിൽ ഫോക്സ്കോണിന്റെ പ്രവർത്തനം വിപുലീകരിക്കാൻ 1.67 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന് സർക്കാരുമായി ധാരണയായിട്ടുണ്ട്. നിക്ഷേപത്തിന് കർണാടക സർക്കാർ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്കോൺ ആപ്പിൾ ഫോണുകളുടെ ഏറ്റവും വലിയ നിർമാതാക്കളാണ്. ആപ്പിൾ ഐഫോണുകളുടെ 70% ഫോക്സ്കോൺ ആണ് അസംബിൾ ചെയ്യുന്നത്. ഐഫോൺ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാനുള്ള ഫോക്സ്കോണിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഫാക്ടറി പണിയുന്നത്.

ദക്ഷിണേന്ത്യയിൽ ഫാക്ടറി തുടങ്ങാനായി ഫോക്സ്കോൺ നേരത്തെ തന്നെ നടപടികൾ തുടങ്ങിയിരുന്നു. കഴിഞ്ഞ 1 വർഷം കൊണ്ട് രാജ്യത്ത് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ച് കർണാടകയിൽ. കർണാടകയിൽ ഐഫോണിന്റെ ഭാഗങ്ങൾ നിർമിക്കാനും ചിപ്പ് നിർമാണത്തിനാവശ്യമുള്ള സാധനങ്ങൾക്കും വേണ്ടി 600 മില്യണ്‌ ഡോളറിന്റെ നിക്ഷേപവും കർണാടകയിൽ നടത്തി.

അടുത്ത വർഷം ഏപ്രിലോടെ കർണാടകയിൽ ഐ ഫോൺ നിർമാണം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് 50,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപെടും.
ഐഫോൺ കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങളും മറ്റും നിർമിക്കാനും ഫോക്സ്കോൺ ഉദ്ദേശിക്കുന്നുണ്ട്.

Foxconn Technology Group has received approval to inject at least $1 billion more into its upcoming plant in India, dedicated to manufacturing Apple products. This substantial increase represents a significant step in Foxconn’s strategic efforts to establish a key manufacturing hub outside of China, according to reports from Bloomberg.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version