വാട്സാപ്പിലെ പോലെ മെസേജുകൾ എഡിറ്റ് ചെയ്യുന്ന ഫീച്ചർ ഗൂഗിൾ മെസേജിലും വരുന്നു. കൂടുതൽ ആളുകളെ ഗൂഗിൾ മെസേജ് ആപ്പിലേക്ക് ആകർഷിക്കാനാണ് മെസേജ് എഡിറ്റിംഗ് ഫീച്ചർ അവതരിപ്പിക്കുന്നത്. വാട്സാപ്പുമായി മത്സരിക്കാൻ നവംബറിലാണ് മെസേജ് ആപ്പിനെ ഗൂഗിൾ അവതരിപ്പിക്കുന്നത്. ആപ്പിന്റെ ബെറ്റ വേർഷനായിരുന്നു കമ്പനി പുറത്തിറക്കിയത്.
ഗൂഗിളിന്റെ ബെറ്റ വേർഷനിൽ പുതിയ ചില ഫീച്ചറുകൾ ചേർക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ആപ്പിന്റെ ബീറ്റ വേർഷനിലാണോ വരാൻ പോകുന്ന പുതിയ വേർഷനിലാണോ മെസേജ് എഡിറ്റ് ചെയ്യുന്ന ഫീച്ചർ കൊണ്ടുവരികയെന്ന് വ്യക്തമല്ല. എന്തായാലും വാട്സാപ്പുമായി തുറന്ന മത്സരത്തിനാണ് ഗൂഗിളിന്റെ ഒരുക്കമെന്ന് വ്യക്തം. ആളുകളെ ആകർഷിക്കാൻ ഇതിന് മുമ്പും ഗൂഗിൾ മെസേജ് ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഗാലറിയിലെ ചിത്രങ്ങൾ ഇമോജിയാക്കാൻ പറ്റുന്ന ഫോട്ടോമോജി അവയിലൊന്നാണ്.
വാട്സാപ്പിലെയും ഐമെസേജിലെയും പോലെ മെസേജ് എഡിറ്റ് ചെയ്യുന്നതിന് നിശ്ചിത സമയമുണ്ടോ തുടങ്ങിയ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം മെസേജ് ആപ്പ് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലായത് കൊണ്ട് എന്തെല്ലാം ഫീച്ചറുകൾ ഉണ്ടാകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.
മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഈ വർഷമാദ്യമാണ് വാട്സാപ്പ് അവതരിപ്പിക്കുന്നത്. അയച്ചു കഴിഞ്ഞാൽ 15 മിനിറ്റുവരെ മെസേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പിലുണ്ട്. സമാനമായ ഫീച്ചർ ആപ്പിളും (Apple) ഐമെസേജിൽ കൊണ്ടുവന്നിരുന്നു. അയച്ചുകഴിഞ്ഞാൽ 2 മിനിറ്റിനുള്ളിൽ ഐമെസേജിൽ മെസേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്.
Google Messages, a widely used messaging app offering text, image, and video messaging capabilities, appears to be in the process of developing a new feature akin to WhatsApp’s ‘Edit’ function. In a beta version of the app, code analysis by TheSPAndroid has uncovered the inclusion of four new flags: ‘bugle.enable_edit_ui,’ ‘bugle.load_edit_history,’ ‘bugle.process_outgoing_edits,’ and ‘bugle.process_incoming_edits.’ Currently inactive, these flags seem to be placeholders for a message editing feature, allowing users to edit sent messages.