സെഞ്ചുറിയുടെ കാര്യത്തിൽ വെടിക്കെട്ട് പ്രകടനമാണ് കെഎൽ രാഹുലിന്റേത്. ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും പിച്ചിൽ നിറഞ്ഞാടുന്ന താരം.
പിച്ചിൽ നിന്ന് പുറത്ത് കടന്നാൽ കെഎൽ രാഹുലിന് ഇഷ്ടം കാറുകളോടാണ്. ലാൻഡ് റോവർ ഡിഫൻഡർ 110 ആണ് രാഹുൽ സ്വന്തമാക്കിയ ഏറ്റവും പുതിയ കാർ. ഇന്ത്യയിൽ അധികമാരുടെയും കൈയിലില്ലാത്ത ലാൻഡ് റോവർ ഡിഫൻഡർ 110ന്റെ ഫൈവ് ഡോർ വേർഷനാണ് രാഹുൽ സ്വന്തമാക്കിയിരിക്കുന്നത്.
1.19 കോടി രൂപ മുതലാണ് ഡിഫൻഡർ 110ന്റെ വില തുടങ്ങുന്നത്. 296bhp, 650Nm ശേഷിയുള്ള 3 ലിറ്റർ ഡീസൽ എൻജിനാണ് ഡിഫൻഡർ 110ന്റെ മറ്റൊരു പ്രത്യേകത. രാഹുലിന്റെ ഗാരിജിലെ മറ്റു താരങ്ങളെ പരിചയപ്പെടണ്ടേ?
ലാൻഡ് റോവറുകളോട് രാഹുലിന് പ്രത്യേക ഇഷ്ടമുണ്ട്. ഡിഫൻഡറിനെ കൂടാതെ റേഞ്ച് റോവർ വെലറിനെയും (Range Rover Velar) രാഹുൽ സ്വന്തമാക്കിയിട്ടുണ്ട്. 5.0 ലിറ്ററിന്റെ സൂപ്പർ ചാർജഡ് വേർഷനാണ് രാഹുലിന്റെ പക്കലുള്ളതെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ ബിഎംഡബ്ല്യു എക്സ്5 (BMW X5) രാഹുലിന്റെ ഗാരിജിൽ ഇടം പിടിച്ച കാറാണ്. 4.4 ലിറ്ററിന്റെ ട്വിൻ ടർബോ വി8 ആണ് രാഹുലിന്റെ പക്കലുള്ളത്.
ടൂ സീറ്റർ കാറുകളാണ് രാഹുലിന്റെ മറ്റൊരു ക്രേസ്. ലംബോർഗിനി ഹുറാകാൻ സ്പൈഡർ (Lamborghini Huracan Spyder), ആസ്റ്റൺ മാർട്ടിൻ ഡിബി11 (Aston Martin DB11) എന്നിവയാണ് ടൂ സീറ്ററിൽ രാഹുൽ സ്വന്തമാക്കിയത്. 602bhp, 560Nm ശേഷിയുള്ള 5.2 ലിറ്റർ വി10 ആണ് ഹുറാകാനുള്ളത്.
ഇന്ത്യയിൽ ചുരുക്കം പേരുടെ പക്കൽ മാത്രമാണ് ആസ്റ്റൺ മാർട്ടിൻ ഡിബി11 ഉള്ളത്. എന്നാൽ രാഹുൽ സ്വന്തമാക്കിയ ആദ്യ കാർ ഇതൊന്നുമല്ല. മണിക്കൂറിൽ 250 കിലോമീറ്റർ ടോപ് സ്പീഡുള്ള മെർസിഡെസ് ബെൻസ് സി43 എഎംജി (Mercedes-Benz C43 AMG) ആണ് ആദ്യമായി രാഹുൽ വാങ്ങുന്ന കാർ.
KL Rahul’s Latest Addition: Land Rover Defender 110Indian cricketer KL Rahul has once again captured the attention of car enthusiasts with his recent acquisition, the Land Rover Defender 110. This five-door variant, with a starting price of Rs 1.19 crore (ex-showroom), is a testament to Rahul’s penchant for luxury and performance.