ഇലോൺ മസ്ക് നയിക്കുന്ന എക്സ് എഐ (xAI) കമ്പനിയുടെ നിർമിത ബുദ്ധി ചാറ്റ് ബോട്ടായ ഗ്രോക് എഐ (Grok AI) ഇനി ഇന്ത്യയിലും. ജനറേറ്റീവ് എഐ ആയ ഗ്രോക് എഐയുടെ സേവനം 46 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് എക്സ് എഐ.
നിലവിൽ യുഎസിലെ എക്സ്എഐയുടെ പ്രീമിയം വരിക്കാർക്ക് മാത്രമാണ് ഗ്രോക് എഐയുടെ സേവനം ഉപയയോഗപ്പെടുത്താൻ സാധിക്കുന്നത്. യുഎസിലേതിന് സമാനമായി ഇന്ത്യയിലും എക്സ് എഐയുടെ പ്രീമിയം വരിക്കാർക്ക് മാത്രമായി ഗ്രോക് എഐയുടെ സേവനം പരിമിതപെടുത്തിയിട്ടുണ്ട്. മാസത്തിൽ 1,300 രൂപയോ വർഷത്തിൽ 13,600 രൂപയോ വരിസംഖ്യ നൽകി ഗ്രോക് എഐ ഇന്ത്യയിൽ ഉപയോഗിക്കാം.
വിപണിയിൽ ലഭ്യമായ മറ്റു എഐ ചാറ്റ് ബോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി പ്രത്യേകതകൾ ഗ്രോക് എഐയ്ക്ക് അവകാശപ്പെടാനുണ്ടെന്ന് എക്സ് എഐ പറയുന്നു. സമകാലീന വിവരങ്ങൾ ഗ്രോക് എഐയ്ക്ക് അറിയാം. എക്സിൽ നിന്ന് ഡാറ്റ ലഭിക്കുമെന്നതിനാൽ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കും. മറ്റു ചാറ്റ്ബോട്ടുകൾ നിരസിക്കുന്ന ചോദ്യങ്ങൾക്കും ഗ്രോക് എഐ ഉത്തരം നൽകും.
എക്സ് എഐയുടെ ലാർജ് ലാംഗ്വേജ് മോഡലായ ഗ്രോക്-0 അടിസ്ഥാനമാക്കിയാണ് ഗ്രോക് എഐ വികസിപ്പിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയെ കടത്തിവെട്ടാൻ ഗ്രോകിന് കഴിയുമെന്നാണ് എക്സ് എഐ പറയുന്നത്.
Elon Musk’s artificial intelligence company, xAI, has recently announced the global expansion of its generative AI-based chatbot, Grok AI. This includes availability in India and 46 other countries, such as Pakistan, Australia, Canada, New Zealand, and Singapore. The move follows the recent introduction of Grok to X (formerly Twitter) Premium+ subscribers in the United States.