സുസ്ഥിര ഊർജ സംരക്ഷണത്തിന് കേരളത്തിന് സൗരോർജ പാർക്ക് (Solar Park) അനുവദിച്ച് കേന്ദ്രം. 12 സംസ്ഥാനങ്ങളിലായി 50 സോളാർ പാർക്കുകൾക്ക് നവംബർ 30 വരെ അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ഊർജമന്ത്രി ആർകെ സിങ് പാർലമെൻിൽ പറഞ്ഞു. 50 സോളാർ പാർക്കുകളിലായി ആകെമൊത്ത് 37,490 MW വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും.

കേരളത്തിന് ആശ്വാസം

കേരളത്തിന് 155 MW വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പാർക്കാണ് അനുവദിച്ചിരിക്കുന്നത്. വൈദ്യുതിയുടെ വർധിച്ചുവരുന്ന ആവശ്യകത നേരിടുന്നതിന് പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഉത്പാദനം പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിൻെറ കുതിപ്പിന് ഊർജം പകരുന്നതാണ് പദ്ധതി. സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ പാർക്ക് കാസർഗോഡ് അമ്പലത്തറയിലാണുള്ളത്. 220 കെവി ശേഷിയുള്ള സൗരോർജ പാർക്ക് 2020ലാണ് ആരംഭിക്കുന്നത്. പുതിയ പാർക്ക് വരുന്നത് സംസ്ഥാനത്തിൻ വർധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങൾക്ക് ആശ്വാസമാകും. എന്നാൽ എവിടെയാണ് പുതിയ സൗരോർജ പാർക്ക് പണിയാൻ പോകുന്നത് എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.


രാജ്യത്തെ സുസ്ഥിര ഊർജത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ വിവിധ സോളാർ പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്നുണ്ട്. അൾട്രാ മെഗാ സോളാർ പവർ പ്രൊജക്ടുകൾ, സൗരോർജ പാർക്കുകളും വികസനം എന്നിവ ഇതിൻെറ ഭാഗമാണ്.

പദ്ധതിയിൽ നിന്നായി 40GW വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഈ പദ്ധതികളുടെ ഭാഗമായാണ് 50 സൗരോർജ പാർക്കുകൾക്ക് അനുമതി നൽകിയത്. ഇവയിൽ 19 എണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. കേരളത്തിന് പുറമേ മഹാരാഷ്ട്ര (750 MW), ചത്തീസ്ഘട്ട് (100 MW), മിസോറാം (20 MW) തുടങ്ങിയ സംസ്ഥാനങ്ങൾക്കും സൗരോർജ പാർക്ക് അനുവദിച്ചിട്ടുണ്ട്. 

Up to November 30, 12 states approved a total of 50 solar parks with a combined capacity of 37,490 MW, Parliament was informed on Tuesday. In response to a question from the Rajya Sabha, Minister of New and Renewable Energy R K Singh stated that the government is working on a project called Development of Solar Parks and Ultra Mega Solar Power Projects, which has a 40 GW capacity target.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version