പ്ലാസ്റ്റിക് മാലിന്യം എവിടെയെങ്കിലും വലിച്ചെറിയാതെ കൃത്യമായി കളയുകയാണെങ്കിൽ ഷോപ്പിംഗ് റിവാർഡ് കൊടുക്കുകയാണ് യുഎഇ. അങ്ങനെ എല്ലാ പ്ലാസ്റ്റിക്കും കൂട്ടി ഒരുമിച്ച് കളഞ്ഞിട്ട് കാര്യമില്ല.
ഷോപ്പിംഗ് റിവാർഡ് കിട്ടണമെങ്കിൽ റീസൈക്കിൾ ചെയ്യാൻ പറ്റുന്ന പ്ലാസ്റ്റിക് കൃത്യമായി വേർത്തിരിക്കണം. ഇങ്ങനെ വേർത്തിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്യൂആർ കോഡുള്ള ബാഗുകളിൽ നിക്ഷേപിച്ച് ബിന്നിലിടണം. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നോളജി സ്റ്റാർട്ടപ്പ് കമ്പനിയായ നദീറയാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. ദുബായിലും അബുദാബിയിലുമായി 50 സ്മാർട്ട് ബിന്നുകളാണ് നദീറ സ്ഥാപിച്ചിരിക്കുന്നത്.
പ്രത്യേക ചിപ്പുകൾ ഘടിപ്പിച്ച് വരുന്ന സ്മാർട്ട് ബിന്നുകളിൽ റീസൈക്കിൾ ചെയ്യാൻ പറ്റുന്ന പ്ലാസ്റ്റിക് മാലിന്യം മാത്രമേ നിക്ഷേപിക്കാൻ സാധിക്കുകയുള്ളു. റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത മാലിന്യമാണെങ്കിൽ ഈ ബിന്നുകൾ തുറക്കില്ല. സ്മാർട്ട് ബിൻ നിറയുകയാണെങ്കിൽ അറിയിക്കാൻ സെൻസർ സംവിധാനവുമുണ്ട്. ക്യൂആർ കോഡുള്ള ബാഗുകൾ സ്കാൻ ചെയ്ത് ഉടമയ്ക്ക് ക്രെഡിറ്റോ ഫീഡ്ബാക്കോ നൽകുകയാണ് ചെയ്യുന്നത്. ക്രെഡിറ്റ് ഉപയോഗിച്ച് ടലബാതിലോ കാരേഫോറിലോ ഷോപ്പ് ചെയ്യാം.
നിർമിതബുദ്ധിയും ബ്ലോക്ക്ചെയിനും ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ബിൻ സ്ഥാപിച്ച് ആദ്യ 10 ദിവസം കൊണ്ട് റീസൈക്കിൾ ചെയ്യാൻ പറ്റുന്ന 10 ടൺ മാലിന്യം ശേഖരിച്ചിരുന്നു.
In the quest for a greener planet, segregating waste and recycling have become pivotal actions for environmentally conscious residents. However, the challenge lies in determining the right place for recyclables and understanding their ultimate destination. Addressing this concern, a UAE startup, Nadeera, has emerged as a trailblazer in waste management.