പുതുതായി നിർമിച്ച അമൃത് ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഡിസംബർ 30-നായിരിക്കും ഫ്ലാഗ് ഓഫ് ചെയ്യുക. സാധാരണക്കാർക്ക് വേഗമേറിയതും സുഗമവുമായ യാത്ര സൗകര്യമൊരുക്കാനാണ് അമൃത് ഭാരതിലൂടെ ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം. പുഷ്-പുൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ട്രെയിൻ അതിവേഗം സഞ്ചരിക്കുമ്പോഴും സുഗമമമായ യാത്ര ഉറപ്പാക്കാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പുഷ്-പുൾ സാങ്കേതിക വിദ്യ വികസിപ്പിച്ചത് ഇന്ത്യയിലാണ്.
ആദ്യ യാത്ര അയോധ്യയിൽ നിന്ന്
അമൃത് ഭാരത് എക്സ്പ്രസിന്റെ ആദ്യ സർവീസ് ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് ബിഹാറിലെ ദർഭംഗയിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ സർവീസ് ബംഗളൂരുവിലെ മാൽഡയിലേക്കും. അമൃത് ഭാരതിന്റെ ഏറ്റവും വലിയ പ്രത്യേകത യാത്രക്കാർക്ക് കുലുക്കം അനുഭവപ്പെടാതെ തന്നെ കുറഞ്ഞ സമയത്തിൽ കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുമെന്നതാണ്. പുഷ്-പുൾ സാങ്കേതിക വിദ്യ ഉള്ളതിനാൽ കുറഞ്ഞ സമയത്തിൽ വേഗത കൂട്ടാൻ പറ്റുന്നത് പോലെ തന്നെ ഞൊടിയിടയിൽ നിർത്താനും സാധിക്കും. പാലത്തിലൂടെയും മറ്റും പോകുമ്പോൾ ഇത് ഉപകാരപ്രദമാണ്.
130 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാൻ സാധിക്കുന്ന അമൃത് ഭാരത് പ്രധാനമായും ലക്ഷ്യംവെക്കുന്നത് അയൽസംസ്ഥാനതൊഴിലാളികളെയാണ്. നേരത്തെ വന്ദേ സാധാരൺ എന്നായിരിന്നു അമൃത് ഭാരതിന് പേരിട്ടിരുന്നത്. വന്ദേ ഭാരതിലേത് പോലെ ലോക്കോമോട്ടീവ് കാബ് അമൃത് ഭാരതിലുമുണ്ട്.
ഓറഞ്ച്, ചാര നിറങ്ങളിൽ പുറത്തിറങ്ങുന്ന അമൃത് ഭാരതിന് 22 കോച്ചുകളാണുള്ളത്. ഇവയിൽ എട്ടെണ്ണം റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാവുന്ന ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകളാണ്.
12 സെക്കൻഡ് ക്ലാസ് 3 ടയർ സ്ലീപ്പർ കോച്ചുകളും രണ്ട് കംപാർട്ട്മെന്റുകളുമുണ്ടാകും. കൂടാതെ വനിതകൾക്കും ഭിന്നശേഷിക്കാർക്കുള്ള കോച്ചുമുണ്ട്.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് അമൃത് ഭാരത് നിർമിച്ചത്. കുഷ്യനുകളുള്ള സീറ്റും ലഗേജ് റാക്കും മടക്കാൻ കഴിയുന്ന സ്നാക് ടേബിൾ, ബോട്ടിൽ, മൊബൈൽ ചാർജർ ഹോൾഡറുകൾ, റേഡിയം ഇല്യൂമിനേഷൻ ഫ്ളോറിംഗ് സ്ട്രിപ്, മികച്ച ടോയ്ലെറ്റ് സൗകര്യം എന്നിവ അമൃത് ഭാരതിലുണ്ടാകുമെന്ന് റെയിൽവേ പറയുന്നു. ടോയ്ലെറ്റിൽ വെള്ളത്തിൻ്റെ ദുരുപയോഗം കുറയ്ക്കാനും സൗകര്യമുണ്ട്.
Union Minister Ashwini Vaishnaw recently announced that Prime Minister Narendra Modi is set to inaugurate the state-of-the-art Amrit Bharat train, showcasing cutting-edge push-pull technology. Vaishnaw emphasized the revolutionary impact of this technology on both train speed and passenger comfort.