അയോധ്യയിൽ 11,100 കോടിയോളം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.
ശ്രീരാമ കിരീട മാതൃകയുള്ള അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ, ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ എന്നിവയുടെ ഫ്ലാഗ് ഓഫും അയോധ്യ ഗ്രീൻ ഫീൽഡ് ടൗൺഷിപ്പിന്റെ തറക്കല്ലിടലും പ്രധാന മന്ത്രി നിർവഹിച്ചു.
നിർമാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ പ്രവേശനക്ഷമത വർധിപ്പിക്കുന്നതിനായാണ് റോഡുകൾ പുനർനിർമിച്ചത്. 2180 കോടിയിലധികം രൂപ ചെലവിലാണ് ഗ്രീൻഫീൽഡ് ടൗൺഷിപ്പ് നിർമിക്കുന്നത്.
The Maharishi Valmiki International Airport Ayodhya Dham, also known as the Ayodhya Airport, is set to become the fifth airport in Uttar Pradesh, India’s most populous state. Developed under the Regional Connectivity Scheme, the estimated cost of the project is Rs 350 crore.