Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സംരംഭക ലൈസൻസിനും സേവനങ്ങൾക്കും K-SMART
News Update

സംരംഭക ലൈസൻസിനും സേവനങ്ങൾക്കും K-SMART

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇനി ഓൺലൈനായി വിരൽത്തുമ്പിൽ. കെ-സ്മാർട്ട് പദ്ധതി 2024 ജനുവരി ഒന്നു മുതൽ.
News DeskBy News Desk30 December 20234 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംരംഭക ലൈസൻസ് അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈൻ ആയി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ-സ്മാർട്ട് പദ്ധതി 2024 ജനുവരി ഒന്നു മുതൽ നിലവിൽ വരും.

ഇ-ഗവേണൻസിൽ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തൻ വേഗം പകരുന്ന സംവിധാനമാകും കെ-സ്മാർട്ട്. K-SMART e-Governance platform മൊബൈൽ ആപ്പിലുടെയും ഈ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും. പ്രവാസികൾക്ക് വിവാഹ രെജിസ്ട്രേഷന് അടക്കം ഇനി നാട്ടിൽ കാത്തു നിൽക്കേണ്ട, വീഡിയോ KYC മുഖേനെ വിദേശത്തിരുന്നു സേവനങ്ങൾ ലഭ്യമാക്കാം.

തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജന സേവനം വൈകുന്നുവെന്നും ഓഫീസുകൾ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികൾ ഈ സംവിധാനത്തിലൂടെ പരിഹരിക്കാൻ കഴിയും. സേവനങ്ങളിൽ സുതാര്യത, അഴിമതി രഹിതം, സമയബന്ധിതം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കെ-സ്മാർട്ട് എന്ന കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. കേരളത്തിലെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് കെ-സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാവും.

AI സ്മാർട്ട് ആകാൻ കെ സ്മാർട്ട്

ബ്ലോക്ക് ചെയിൻ, നിര്മിത ബുദ്ധി, ജി.ഐ.എസ്/സ്പെഷ്യൽ ഡേറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്റഗ്രേഷൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, വിവിധ സോഫ്റ്റ് വെയറുകൾ തമ്മിലുള്ള എ.പി.ഐ ഇന്റഗ്രേഷൻ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചുകൊണ്ടാണ്
കെ-സ്മാര്ട്ട് സേവനം ഓൺലൈനായി ആകുന്നത്.

കൂടാതെ ചാറ്റ് ജി.പി.റ്റി, മെഷീൻ ലേണിംഗ്, ഡാറ്റാ സയന്സ്, വെർച്യുൽ ആന്ഡ് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകൾ കൂടി രണ്ടാം ഘട്ടത്തിൽ ഉപയോഗിച്ചുകൊണ്ടുള്ള തുടർ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതാണ്. ശക്തമായ ബാക്ക്എന്ഡ് തടസമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും, അവ വാഗ്ദാനം ചെയ്യുന്ന 8 സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലൂടെ ജനങ്ങൾക്ക് ഓൺലൈൻ ആയി ലഭ്യമാക്കുകയാണ് കെ-സ്മാർട്ട്. വെബ് പോർട്ടലിൽ സ്വന്തം ലോഗിൻ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങൾ നല്കി സേവനം ലഭ്യമാക്കാം. ആദ്യ ഘട്ടത്തിൽ സിവിൽ റെജിസ്ട്രേഷൻ (ജനന, മരണ, വിവാഹ രജിസ്ട്രേഷൻ ), ബിസിനസ് ഫെലിസിറ്റേഷൻ, (വ്യാപാരങ്ങൾക്കും, വ്യവസായങ്ങൾക്കും ഉള്ള ലൈസൻസുകൾ), വസ്തു നികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ് സിസ്റ്റം, ഫിനാന്സ് മൊഡ്യൂൾ , ബിൽഡിംഗ് പെര്മിസ്സഷൻ മൊഡ്യൂൾ, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളായിരിക്കും
കെ-സ്മാര്ട്ടിലൂടെ ലഭ്യമാവുക.

തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

കെ-സ്മാർട്ട് യാഥാര്ത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് നേരിട്ടെത്താതെ തന്നെ അതാത് തദ്ദേശ സ്ഥാപനങ്ങൾ വഴി സേവനങ്ങൾ ലഭ്യമാക്കാം. ലോഗിന് ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂർത്തിയാകുന്നതോടെ വിവാഹ റെജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കേരളത്തിൽ ഇതിനായി കാത്തു നിൽക്കാതെ വിദേശത്തിരുന്ന് തന്നെ ചെയ്യാൻ സാധിക്കും.

Know Your Land – കെട്ടിട നിർമാണ പെർമിറ്റ് ഇനി അതി വേഗം

ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമാണ പെർമിറ്റ് ജനങ്ങള്ക്ക് ലഭ്യമാക്കുന്നു. കെ-സ്മാർട്ടിലെ നോ യുവർ ലാന്ഡ് Know Your Land എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമിക്കാൻ കഴിയുക എന്ന വിവരം പൊതുജനങ്ങൾക്ക് അറിയുവാൻ  സാധിക്കും. കെട്ടിട നിർമാണത്തിനായി സമർപ്പിക്കുന്ന പ്ലാനുകൾ ചട്ടങ്ങൾ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ് വെയർ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാൽ ഫീൽഡ് പരിശോധനകൾ ലഘൂകരിക്കപ്പെടുകയും വേഗത്തിൽ നിർമാണ പെർമിറ്റ് ലഭ്യമാവുകയും ചെയ്യും.

ജനങ്ങൾക്കും, ലൈസെൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓണ്ലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. തീരപരിപാലന നിയമ പരിധി, റെയിൽവേ, എയർപോർട്ട് സോണുകൾ, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റർ പ്ലാനുകൾ തുടങ്ങിയവയിൽ ഉൾപെട്ടതാണോ നിങ്ങളുടെ ഭൂമി എന്നറിയാൻ  ആ സ്ഥലത്തു പോയി ആപ്പ് മുഖേന സ്ഥലം സ്കാൻ ചെയ്ത് വിവരങ്ങളെടുക്കാം. കെട്ടിടം എത്ര ഉയരത്തിൽ നിർമിക്കാം, സെറ്റ് ബാക്ക് എത്ര മീറ്റർ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും.

പെർമിറ്റിനായി ഇനി ഫയൽ ഇഴയില്ല, പരിശോധനക്ക് സുതാര്യ സംവിധാനം

പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ആവശ്യമായ സേവനം വൈകുന്നുവെന്നും, ജനം പഞ്ചായത്ത്, നഗരസഭാ ഓഫീസുകൾ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികൾ ഈ സംവിധാനത്തിലൂടെ പരിഹരിക്കാൻ കഴിയും. നിലവിൽ ലഭിക്കുന്ന ഒരു അപേക്ഷ നാലു മുതൽ ആറ് വരെ ഉദ്യോഗസ്ഥർ കണ്ടിട്ടാണ് തീരുമാനമെടുക്കുന്നത്. നിലവിൽ  ഒരു കോർപറേഷൻ സെക്രട്ടറി ഒരു ബിൽഡിംഗ് പെര്മിറ്റിൽ ഒപ്പു വയ്ക്കണമെങ്കിൽ ഓവർസിയർ. എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ, സെക്രട്ടറി എന്നിവർ ഫയൽ പരിശോധിക്കണം. ഇത് കെ-സ്മാർട്ടിൽ മൂന്ന് തട്ടുകളായി കുറക്കും. ഇതോടെ  സുതാര്യതയോടെ അഴിമതി രഹിതമായി സമയബന്ധിതമായി പെർമിറ്റ് നൽകാൻ സാധിക്കും. ഇതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം വലിയ തോതിൽ കെ-സ്മാർട്ടിലൂടെ കുറയ്ക്കാനാവും. ഒപ്പം, സേവനം കൃത്യസമയത്ത് ഉദ്യോഗസ്ഥർ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കാനും ജോലിഭാരം കുറയുന്നതിനാൽ ജീവനക്കാർക്ക് മറ്റ് ഭരണ നിർവഹണ കാര്യങ്ങളിൽ അവരുടെ കാര്യശേഷി ഉപയോഗപ്പെടുത്താനും കഴിയും.

കെ സ്മാർട്ട് IKMന്റെ മികവ്

IKM മുൻകൈയെടുത്തു വികസിപ്പിച്ച കേരളത്തിന്റെ ഈ ശ്രദ്ധേയ ചുവടുവെപ്പ് നേരിട്ടറിഞ്ഞ് ഇതിനകം തന്നെ മറ്റ് സംസ്ഥാനങ്ങളൂം കെ-സ്മാർട്ടിന്റെ മാതൃകയിലുള്ള സോഫ്റ്റ് വെയർ നിർമിക്കാൻ ഐ.കെ.എമ്മിനെ സമീപിച്ചിട്ടുണ്ട്.  

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് (NIUA) അർബൻ ഗവേണൻസ് പ്ലാറ്റ്ഫോം (NUGP) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിർവ്വഹണ പങ്കാളിയായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ കേരള മിഷനെ എംപാനൽ ചെയ്തിട്ടുണ്ട്.

പൊതു ജനങ്ങൾക്കും, ജീവനക്കാർക്കും കെ സ്മാർട്ട് ഉപയോഗിക്കുന്നതിന് സഹായിക്കുന്നതിനായി പ്രത്യേക ഹെല്പ് ഡസ്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ തത്സമയം പരിഹരിക്കുന്നതിന് കേന്ദ്രീകൃത റാപ്പിഡ് റെസ്പോൺസ് ടീമിനെ ഐ.കെ.എം ആസ്ഥാനത്തു വിന്യസിച്ചിട്ടുണ്ട്.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil