രാജ്യത്ത് കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും സാങ്കേതിക വിദ്യകൾക്കുമായി കോടികൾ ചെലവഴിച്ചിട്ടും ദശാബ്ദങ്ങളായി തീർപ്പാകാതെ കിടക്കുന്ന കേസുകളുടെ എണ്ണത്തിൽ കുറവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സുപ്രീം കോടതിയിൽ മാത്രം പത്ത് വർഷത്തിലധികം പഴക്കമുള്ള പതിനായിരത്തിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്.

ഇതിൽ 558 കേസുകൾക്ക് ഇരുപത് വർഷത്തിലധികം പഴക്കമുണ്ടെന്നും, 26 കേസുകൾ മുപ്പത് വർഷമായി തീർപ്പാകാതെ തുടരുന്നുണ്ടെന്നും നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പാർലമെന്റിൽ അറിയിച്ചു. രാജ്യത്തെ 25 ഹൈക്കോടതികളിൽ മുപ്പത് വർഷത്തിലേറെയായി എൺപതിനായിരത്തിലധികം കേസുകളാണ് തീർപ്പാക്കാതെ ബാക്കിയുള്ളത്. ജഡ്ജിമാരുടെ ഒഴിവുകൾ സമയബന്ധിതമായി നികത്താത്തതും കേസുകളുടെ സങ്കീർണ്ണതയുമാണ് വലിയ തോതിലുള്ള ഈ കെട്ടിക്കിടക്കലിന് കാരണമെന്ന് നിയമമന്ത്രി വ്യക്തമാക്കി.
Over 10,000 cases have been pending in the Supreme Court for over 10 years, Law Minister Arjun Ram Meghwal tells Parliament, citing judicial vacancies and complexity.
