ഒപ്പ്ഡോർ (OppDoor) എന്ന പേരിൽ സ്റ്റാർട്ടപ്പ് തുടങ്ങി ഫ്ലിപ്കാർട്ടിന്റെ (Flipkart) കോ-ഫൗണ്ടർ ബിന്നി ബെൻസാൽ (Binny Bansal). സിംഗപ്പൂർ ആസ്ഥാനമായാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്.
ആമസോൺ, ഇറ്റ്സി പോലുള്ള ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്ഫോമുകളിൽ ഇ-കൊമേഴ്സ് ബ്രാൻഡുകളുടെ ബിസിനസ് വിപുലീകരിക്കാൻ ഒപ്പ്ഡോർ സഹായിക്കും. ആഗോളതലത്തിൽ ഇ-കൊമേഴ്സ് ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണിയുണ്ടാക്കാനും ഒപ്പ്ഡോർ സഹായിക്കും.
2018ൽ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതിന് പിന്നാലെ ബിന്നി ബെൻസാൽ ഫ്ലിപ്കാർട്ടിൽ നിന്ന് പിൻവാങ്ങിയിരുന്നു.
ഫ്ലിപ്കാർട്ട് വിട്ടതിന് ശേഷം ആദ്യമായാണ് ബിന്നി പുതിയൊരു സ്റ്റാർട്ടപ്പ് തുടങ്ങുന്നത്. ഡിസൈൻ, ഉത്പന്നങ്ങൾ, ഹ്യൂമൻ റിസോഴ്സ്, മറ്റുതരത്തിലുള്ള പിന്തുണകൾ എന്നിവ ഒപ്പ്ഡോർ നൽകും. 2021 മേയിലാണ് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ത്രീ സ്റ്റേറ്റ് വെഞ്ചേഴ്സ് എന്ന പേരിലാണ് ആരംഭിക്കുന്നത്. വെഞ്ചർ കാപ്പിറ്റൽ ഫേമായാണ് കമ്പനിയുടെ പ്രവർത്തനം.
ക്യൂർഫുഡ് (Curefood) സ്കാപിയ (Scapia) തുടങ്ങിയ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ നിന്ന് ഒപ്പ്ഡോറിന് നിക്ഷേപം ലഭിക്കുന്നുണ്ട്. ഓസ്ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ, മെക്സിക്കോ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും ഒപ്പ്ഡോർ പ്രവർത്തിക്കുന്നുണ്ട്. കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
In a strategic move to revolutionise the global ecommerce landscape, Binny Bansal, co-founder of Flipkart, has unveiled his latest venture, OppDoor. This Singapore-based startup is set to empower ecommerce brands in expanding their reach across international online marketplaces such as Amazon and Etsy, facilitating more effective utilisation of these platforms for global sales. Despite multiple attempts, Bansal was unavailable for immediate comments on his new venture.