മോദി സർക്കാരിൻെറ 10 വർഷത്തെ ഭരണ കാലത്ത് നികുതി പിരിവ് മൂന്നു മടങ്ങ് വർധിച്ച് 19 ലക്ഷം കോടി രൂപയായി. വ്യക്തികളുടെ വർദ്ധിച്ച വരുമാനം മൂലം ആദായ നികുതിയിലും വർ‌ധനവുണ്ടായെന്നു റിപ്പോർട്ട്.  2023 ഏപ്രിൽ-ഡിസംബർ കാലയളവിൽ, മൊത്ത ജിഎസ്ടി സമാഹരണം 14.97 ലക്ഷം കോടി രൂപയിലെത്തി.

2013-14 സാമ്പത്തിക വർഷത്തിലെ നികുതി പിരിവായ  6.38 ലക്ഷം കോടിയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 16.61 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഈ സാമ്പത്തിക വർഷത്തിൽ ഇത് വരെ മൊത്തം പ്രത്യക്ഷ നികുതി പിരിവിൽ 20 ശതമാനമാണ് വ‍ർധന.

വ്യക്തിഗത ആദായനികുതി, കോർപ്പറേറ്റ് നികുതി എന്നിവ വർധിച്ചിട്ടുണ്ട്. 2024 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷം നികുതി പിരിവ് റെക്കോ‍ഡിൽ എത്തിയേക്കുമെന്ന് സൂചന.

2023 ഏപ്രിൽ-ഡിസംബർ കാലയളവിൽ, മൊത്ത ജിഎസ്ടി സമാഹരണം 12% വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 2023-24 ബജറ്റിൽ പ്രതീക്ഷിച്ച തുക ഏകദേശം 18.23 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ ഇതേ കാലയളവിൽ (ഏപ്രിൽ-ഡിസംബർ 2022) സമാഹരിച്ച 13.40 ലക്ഷം കോടി രൂപയിൽ നിന്ന് ഇത്തവണ ഡിസംബർ വരെ 14.97 ലക്ഷം കോടി രൂപയിലെത്തി നികുതി സമാഹരണം .

2023 ഡിസംബർ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 10.3% കൂടുതലാണ്.ഈ മാസത്തിൽ, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ ഈ ഉറവിടങ്ങളിൽ നിന്നുള്ള വരുമാനത്തേക്കാൾ 13% കൂടുതലാണ്.

 നികുതി വ്യവസ്ഥകൾ ലളിതമാക്കിയത് ഗുണം ചെയ്തു എന്നാണ് വിലയിരുത്തൽ. 2019 ൽ കേന്ദ്രം കോർപ്പറേറ്റ് നികുതിയിലും ഇളവ് നൽകിയിരുന്നു. 2020 ഏപ്രിലിൽ വ്യക്തികൾക്കായി സമാനമായ സ്കീം അവതരിപ്പിച്ചിരുന്നു.

2023 ഡിസംബറിലെ മൊത്തം ജിഎസ്ടി വരുമാനം 1,64,882 കോടി രൂപയാണ്. അതിൽ സിജിഎസ്ടി 30,443 കോടി, എസ്ജിഎസ്ടി 37,935 കോടി, ഐജിഎസ്ടി 84,255 കോടി (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 41,534 കോടി ഉൾപ്പെടെ), സെസ് ₹12,249 കോടി രൂപ  (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച ₹1,079 കോടി ഉൾപ്പെടെ) എന്നിങ്ങനെയാണ് കണക്ക്.



2023-24 ബജറ്റിൽ പുതിയ നികുതി സ്ലാബുകൾ പരിഷ്കരിച്ചിരുന്നു. പഴയ സ്ലാബോ പുതിയ സ്ലാബോ നികുതി ദായകർക്ക് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യമുണ്ട്. പുതിയ ആദായനികുതി വ്യവസ്ഥ ആകർഷകമാ‌യി കണക്കാക്കുന്നവരുമുണ്ട്.ഈ നടപടികൾ നികുതി സമാഹരണം  സാമ്പത്തിക വർഷാവസാനത്തോടെ വർധിപ്പിക്കുമെന്നാണ് സൂചന.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version