ബഹിരാകാശത്ത് ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഐഎസ്ആർഒ. ബഹിരാകാശത്ത് വൈദ്യുതി ഉത്പാദനത്തിൽ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ഡാറ്റാ ശേഖരണം, ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങൾക്കും ഭാവിയിലെ വളർച്ചയും ഉപകരിക്കും. പോളിമർ ഇലക്ട്രോലൈറ്റ് മെമ്പറെയിൻ ഫ്യുവൽ സെൽ (എഫ്എസ്പിഎസ്-FCPS) പരീക്ഷണമാണ് വിജയിച്ചത്.

100W ക്ലാസ് പോളിമെർ ഇലക്ട്രോലൈറ്റ് ഫ്യൂവൽ സെൽ പവർ സ്റ്റേഷനാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  പോയെം3 (POEM3) ഓർബിറ്റൽ പ്ലാറ്റ് ഫോമിലാണ് ഇവ പരീക്ഷിച്ചത്. ജനുവരി 1ന് വിക്ഷേപിച്ച പിഎസ്എൽവി-സി58 റോക്കറ്റിലാണ് പോയെം3 മൊഡ്യൂൾ പ്രവർത്തിക്കുന്നത്.

മലിനീകരണമില്ല, ഉപോത്പന്നം ജലം മാത്രം

ഭൂമിയിൽ നിന്ന് 350 കിലോമീറ്റർ ഉയരത്തിലാണ് ഐഎസ്ആർഒ 180 വോൾട്ട് വൈദ്യുതി ഉത്പാദിപ്പിച്ചത്. വൈദ്യുതി ഉത്പാദന പ്രക്രിയയിൽ ഫ്യൂവൽ സെൽ പുറന്തള്ളുന്നത് ജലം മാത്രമാണ്. വൈദ്യുതിയും വെള്ളവും മാത്രമാണ് ഉത്പാദിപ്പിക്കുന്നത് എന്നതിനാൽ ബഹിരാകാശത്ത് ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും അനുയോജ്യമായ ഊർജ സ്രോതസ്സാണ് ഫ്യൂവൽ സെല്ലുകൾ. ഇതിന് മുമ്പ് അമേരിക്കയാണ് സമാന പരീക്ഷണം നടത്തിയത്. ഉയർന്ന മർദ്ദമുള്ള പേടകങ്ങളിൽ സൂക്ഷിച്ച ഹൈഡ്രജനും ഓക്സിജനുമാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിച്ചത്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് ഇവ നിർമിച്ചിരിക്കുന്നത്.
വരും വർഷങ്ങളിൽ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ഐഎസ്ആർഒയുടെ പദ്ധതി നടപ്പാക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. ബഹിരാകാശനിലയം സ്ഥാപിക്കണമെങ്കിൽ വൈദ്യുതി ഉത്പാദനശേഷി കൈവരിക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യംഘട്ടം വിജയകരമായി പൂർത്തിയാക്കി.

ISRO has successfully generated electricity using hydrogen and oxygen in outer space. The primary achievement in space-based power generation has been accomplished through the trial of the Polymer Electrolyte Membrane Fuel Cell (PEMFC) in the PS4 (Polar Satellite Launch Vehicle) rocket. The 100W class Polymer Electrolyte Membrane Fuel Cell Power Station is being utilized on the PS4 rocket launched on January 1.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version