പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രതിസന്ധി നേരിട്ട് മാലദ്വീപ്. ആഗോള വിനോദസഞ്ചാരികളുടെ ശ്രദ്ധ ലക്ഷദ്വീപിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രിയുടെ സന്ദർശനം സഹായിച്ചു. ഇത് തിരിച്ചടിയാകാൻ പോകുന്നത് മാലദ്വീപിന്റെ വിനോദസഞ്ചാര മേഖലയെയാണ്.
ബീച്ച് ടൂറിസത്തിൽ നേട്ടമുണ്ടാക്കാൻ നമ്മുടെ ദ്വീപുകൾ
ലക്ഷദ്വീപ് സന്ദർശന വേളയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോർക്കലിംഗിന്റെയും ബീച്ചിന്റെയും മറ്റും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിനോദസഞ്ചാര പട്ടികയിൽ ലക്ഷദ്വീപിനെയും ഉൾപ്പെടുത്തണമെന്നും പ്രധാനമന്ത്രി കുറിച്ചിരുന്നു. മാലദ്വീപിന് ബദലാണ് ലക്ഷദ്വീപ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി. ഇതിന് പിന്നാലെയാണ് ബീച്ച് ടൂറിസത്തിൽ വെല്ലുവിളി നേരിടുന്ന ഇന്ത്യ മാലദ്വീപിനെ ലക്ഷ്യംവെക്കുന്നുവെന്ന തരത്തിൽ മാലദ്വീപ് മന്ത്രി അബ്ദുള്ള മഹ്സൂം മാജിദ് എക്സിൽ പോസ്റ്റിട്ടത്.
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം ബീച്ച് മാലദ്വീപിന് വെല്ലുവിളിയാകുമെന്ന നിഗമനമാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നില്ലെന്നാണ് വിലയിരുത്തൽ. ലക്ഷദ്വീപിലേക്ക് ലോകശ്രദ്ധ പോകുന്നത് വരുമാനത്തിന് വിനോദസഞ്ചാര മേഖലയെ മാത്രം ആശ്രയിക്കുന്ന മാലദ്വീപിന് വലിയ തിരിച്ചടിയാകും. രാജ്യത്തിന്റെ ബീച്ച് ടൂറിസത്തിന് പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം ഊർജമാകും.
അതേസമയം, ലക്ഷദ്വീപ് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരേ മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തി. പിന്നാലെ രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും സാമൂഹിക മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു.
മാലദ്വീപ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ കാമ്പയ്ൻ നടക്കുന്നുണ്ട്. ചലോ ലക്ഷദ്വീപ്, വിസിറ്റ് ഇന്ത്യൻ ഐലൻഡ് എന്ന തരത്തിലും കാമ്പയ്നുകൾ സജീവമാണ്. മാലദ്വീപ് സന്ദർശനത്തിന് ഇന്ത്യയിൽ നിന്ന് മുൻക്കൂട്ടി ബുക്ക് ചെയ്തവർ പലരും ബുക്കിംഗ് റദ്ദാക്കിയതായി റിപ്പോർട്ട് വന്നു. മാലദ്വീപ് ബഹിഷ്കരണ കാമ്പയ്ൻ അടുത്ത 20-25 ദിവസത്തേക്ക് എങ്കിലും ദ്വീപിന്റെ വിനോദസഞ്ചാരത്തെ ബാധിക്കുമെന്നാണ് ടൂർ ഓപ്പറേറ്റർമാർ വിലയിരുത്തുന്നത്. മാലദ്വീപിൽ അവധി ആഘോഷിക്കാനെടുത്ത വിമാന ടിക്കറ്റുൾപ്പടെ റദ്ദാക്കിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവെച്ചിട്ടുണ്ട്.
പിന്തുണയുമായി താരങ്ങളും
ഇന്ത്യക്കാരുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മാലദ്വീപ്. മാലദ്വീപ് വിനോദസഞ്ചാര മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ വർഷം ദ്വീപിലെത്തിയ വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് കഴിഞ്ഞ വർഷം ദ്വീപ് സന്ദർശിച്ചത്.
മാലദ്വീപിലേക്കുള്ള എല്ലാ ഫ്ലൈറ്റുകളും നിർത്തിവെച്ചതായി ഈസിമൈട്രിപ് സിഇഒ നിശാന്ത് പിറ്റി പ്രഖ്യാപിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവ വികാസം. ചലോ ലക്ഷദ്വീപ് എന്ന ഹാഷ്ടാഗിൽ ഈസി മൈ ട്രിപ് കാമ്പയ്നും ആരംഭിച്ചിട്ടുണ്ട്.
അക്ഷയ് കുമാർ, കങ്കണ റണ്ണൗത്ത്, സൽമാൻ ഖാൻ തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളും ഇന്ത്യയിലെ ദ്വീപുകൾ സന്ദർശിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രിക്കെതിരേ അപകീർത്തികരമായി പ്രസ്താവനകളിറക്കിയ മാലദ്വീപ് മന്ത്രിമാരായ മൽഷ ഷരീഫ്, മറിയം ഷിയുന, അബ്ദുള്ള മഹ്സൂം മാജിദ് എന്നിവരെ മന്ത്രി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു.
ഇന്ത്യയുമായി അകന്ന്
മാലദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. മാലദ്വീപിൽ ഭരണത്തിലെത്തിയാൽ ഇന്ത്യൻ സൈന്യത്തെ ദ്വീപിൽ നിന്ന് പുറത്താക്കുമെന്നതായിരുന്നു മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ചൈനയുമായി അടുക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇന്ത്യൻ സൈന്യത്തെ ദ്വീപിൽ നിന്ന് തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ടു. മാലദ്വീപിന്റെ ഇന്ത്യ ആദ്യം എന്ന നയത്തിൽ മാറ്റം കൊണ്ടുവരുമെന്ന് മുഹമ്മദ് മുയിസു പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര നാണയ നിധിയുടെ റിപ്പോർട്ട് അനുസരിച്ച് ചൈന മാലദ്വീപിന് 1.3 ബില്യൺ ഡോളർ കടമായി നൽകിയിട്ടുണ്ട്.
A series of local Maldivian news websites published sensational headlines in the Dhivehi language, claiming that India had initiated a campaign against tourism in the Maldives. The situation escalated when diplomats and high-ranking officials in President Mohamed Muizzu’s government began endorsing and sharing derogatory content, encouraging others to join in. Following the social media uproar, the Maldives National Party issued a statement condemning the racist and derogatory comments made by a government official against a foreign head of state, calling it unacceptable and urging the government to take action.