കഴിഞ്ഞ വർഷം മികച്ച സാമ്പത്തിക വളർച്ചയുണ്ടാക്കി വിദ്യാഭ്യാസ – സാങ്കേതിക വിദ്യാ (Edtech) കമ്പനിയായ ഫിസിക്സ്‌വാല (PhysicsWallah). കഴിഞ്ഞ വർഷം 3.4 മടങ്ങ് സാമ്പത്തിക വളർച്ചയുണ്ടാക്കാൻ ഫിസിക്സ്‌വാലയ്ക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ ഫിസിക്സ്‌വാലയുടെ വരുമാനം 798 കോടി രൂപയാണ്.
വിവിധ പ്രവർത്തനങ്ങളിൽ നിന്നുള്ള ഫിസിക്സ്‌വാലയുടെ വരുമാനം മാർച്ചിൽ 771.76 കോടി രൂപയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2022ലെ ഫിസിക്സ് വാലയുടെ മൊത്ത വരുമാനം 232.47 കോടി രൂപയായിരുന്നു. 2021ൽ 24.6 കോടി രൂപ മാത്രം വരുമാനമുണ്ടാക്കിയ ഫിസിക്സ് വാലയാണ് ഇത്തവണ 798 കോടി രൂപയുടെ വരുമാനമുണ്ടാക്കിയത്.

വിദ്യാർഥികളുടെ എണ്ണത്തിലും വർധന

വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് വിദ്യാർഥികൾക്ക് ഫിസിക്സ്‌വാല സഹായം നൽകുന്നു. വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 24 ലക്ഷം വിദ്യാർഥികൾക്ക് ഫിസിക്സ്‌വാല സേവനം നൽകുന്നു.

കഴിഞ്ഞ വർഷം 9 ലക്ഷം വിദ്യാർഥികൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. വിദ്യാർഥികളുടെ എണ്ണം വർധിച്ചത് വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. സേവന മേഖലകളിലും ഫിസിക്സ്‌വാല മാറ്റങ്ങൾ കൊണ്ടുവരാൻ ഇതുവഴി ഫിസിക്സ് വാലയ്ക്ക് സാധിച്ചു. നീറ്റ്/ജെഇഇ പരീക്ഷയ്ക്ക് പുറമേ യുപിഎസ്‌സി, ഗേയ്റ്റ് തുടങ്ങി നിരവധി മത്സരപരീക്ഷകൾക്കും ഫിസിക്സ്‌വാല പഠന സഹായം നൽകുന്നു.

ഓൺലൈനിലും ഓഫ്‌ലൈനിലും ഒരേ പോലെ വളർച്ചയുണ്ടാക്കാൻ പുതുതായി കൊണ്ടുവന്ന പല നയങ്ങൾക്കും സാധിച്ചിട്ടുണ്ടെന്ന് ഫിസിക്സ്‌വാല സഹസ്ഥാപകൻ പ്രദീപ് മഹേശ്വരി പറയുന്നു. കഴിഞ്ഞ വർഷം 100 മില്യൺ ഡോളർ ഫണ്ടിംഗ് നേട്ടവുമുണ്ടാക്കി.

8 കമ്പനികളുമായി യോജിച്ച് പ്രവർത്തിക്കാനെടുത്ത തീരുമാനവും സൈലം, പ്രെപ്ഓൺലൈൻ, അൾട്ടിസ് വോർടെക്സ് പോലുള്ള കമ്പനികളെ ഏറ്റെടുത്ത തീരുമാനവും ഒരുപോലെ ഗുണം ചെയ്തു. ഇത്രയും നേട്ടങ്ങളുണ്ടാക്കിയെങ്കിലും 120-150 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു

Edtech unicorn PhysicsWallah demonstrated robust financial performance in FY23, maintaining profitability with a remarkable 3.4 times surge in total revenue, reaching INR 798 crore, as disclosed in the financial report by the Noida-based firm.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version