കോടികൾ ചെലവഴിച്ച് ജപ്പാൻ കടലിൽ പടുത്തുയർത്തിയ കെൻസായ് അന്താരാഷ്ട്ര വിമാനത്താവളം മുങ്ങുന്നു. ജപ്പാനിലെ രണ്ടാമത്തെ ഏറ്റവും വലിയ മെട്രോ പൊളിറ്റൻ നഗരമായ ഒസാക്കയിൽ നിർമിച്ച വിമാനത്താവളമാണ് കടലിൽ മുങ്ങുന്നത്. വർഷം 25 മില്യൺ സഞ്ചാരികളെത്തുന്ന വിമാനത്താവളത്തിന്റെ വരുമാനം 20 മില്യൺ ഡോളറാണ്.
വിമാനത്താവളം സംരക്ഷിക്കാൻ കോടികളാണ് ജപ്പാൻ ചെലവഴിക്കുന്നത്.
1994ൽ പ്രവർത്തനം തുടങ്ങിയ വിമാനത്താവളം 30 വർഷം കൊണ്ട് 38 അടി കടലിൽ താണുവെന്നാണ് കണ്ടെത്തിയ്. ഏതാനും വർഷങ്ങൾ കൊണ്ട് വിമാനത്താവളവും ഒസാക്ക ദ്വീപും മുഴുവനായും കടലിൽ മുങ്ങാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല. മനുഷ്യ നിർമിതമായ കൻകുജിമ ദ്വീപിന് മുകളിലാണ് വിമാനത്താവളം പണിതിരിക്കുന്നത്.
കടലിന് മുകളിൽ പണിത ലോകത്തെ ആദ്യത്തെ വിമാനത്താവളം കൂടിയാണിത്. ടെർമിനൽ 1, ടെർമിനൽ 2 എന്നിവയ്ക്ക് വേണ്ടി ദ്വീപ് രണ്ടായി വേർത്തിരിച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ എയർപോർട്ട് ടെർമിനലുള്ള വിമാനത്താവളത്തിന്റെ എന്ന വിശേഷണവും കെൻസായ്ക്കാണ്. 15 ബില്യൺ ഡോളർ ചെലവഴിച്ചാണ് വിമാനത്താവളം പണിതിരിക്കുന്നത്.
പ്രധാന ദ്വീപിൽ നിന്ന് അകന്നു നീങ്ങികൊണ്ടിരിക്കുന്ന കെൻസായി വിമാനത്താവളം വിദഗ്ധർ പ്രവചിച്ചതിനേക്കാൾ വേഗത്തിലാണ് മുങ്ങുന്നത്. 50 വർഷം കൊണ്ട് കടൽ നിരപ്പിൽ നിന്ന് 13 അടി ഉയരത്തിൽ കെൻസായി വിമാനത്താവളം നിരപ്പിൽ നിൽക്കുമെന്നായിരുന്നു കരുതിയിരുന്നത്.
പ്രതീക്ഷതിലും കൂടുതൽ താണു തുടങ്ങിയതോടെ വിമാനത്താവളം ഉയർത്താൻ 150 ബില്യൺ ഡോളർ ചെലവഴിച്ച് കഴിഞ്ഞു.
വഹിക്കാൻ പറ്റുന്നതിനേക്കാൾ ഭാരം വഹിക്കേണ്ടി വന്നതാണ് ദ്വീപും വിമാനത്താവളവും കടലിലേക്ക് മുങ്ങാൻ കാരണമായത്. വിമാനത്താവളത്തെ മുങ്ങാതെ രക്ഷിക്കാൻ വിവിധ നടപടികൾ സർക്കാരും അധികൃതരും സ്വീകരിച്ച് വരികയാണ്.
Kansai International Airport, nestled in the middle of Osaka Bay off the Honshu Shore in the Greater Osaka Area of Japan, boasts a unique setting – an artificial island called Kankūjima, constructed to alleviate overcrowding at Osaka International Airport. The ambitious project, which cost a staggering $20 million, has become a global marvel since its opening in 1994.