ഇനി കൊച്ചിയിൽ നിന്ന് തിരക്കില്ലാതെ പറക്കാം ലക്ഷദ്വീപിലെ കാഴ്ചകൾ കാണാൻ. ഉടാൻ സ്കീമിൽ ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവീസ് ആരംഭിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം സ്പൈസ് ജെറ്റിന് അനുമതി നൽകി. ഇതിൽ കൊച്ചിയിൽ നിന്നുള്ള സർവീസുകളുമുണ്ട്.
ഇത് കൊച്ചി- ലക്ഷ്വദ്വീപ് വിനോദസഞ്ചാര മേഖലക്കും നേട്ടമാകും. കേന്ദ്ര ലക്ഷ്യം മാലെ ദ്വീപ് ടൂറിസത്തിനു വെല്ലുവിളിയായി ലക്ഷദ്വീപിനെ മാറ്റുക എന്നത് തന്നെയാണ്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ലക്ഷദ്വീപിലേക്ക് മൊത്തം എട്ടു റൂട്ടുകളിൽ സർവീസ് ആരംഭിക്കാനാണു സ്പൈസ് ജെറ്റ് അനുമതി നേടിയത്. കൊച്ചിയിൽ നിന്ന് മൂന്നു റൂട്ടുകളിൽ സർവീസ് ലഭ്യമാകും.
കൊച്ചി – കൽപ്പേനി, കൊച്ചി – ബംഗാരം, കൊച്ചി – ബിത്ര എന്നിവയാണ് കൊച്ചിയിൽ നിന്നുള്ള നിർദ്ദിഷ്ട സീപ്ലെയിൻ റൂട്ടുകൾ. കൽപ്പേനി – മിനിക്കോയ് റൂട്ടിലും കവരത്തി – ബിത്ര റൂട്ടിലും കവരത്തി – കടമത്ത്, കവരത്തി – കൽപ്പേനി, കവരത്തി – കിൽത്താൻ റൂട്ടുകളിലും സർവീസ് തുടങ്ങും. ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ ടൂറിസം പദ്ധതിക്ക് സാധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ മാലദ്വീപ് മന്ത്രിമാരുടെ അപകീർത്തികരമായ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനിടയിലാണ് കേന്ദ്രസർക്കാർ ഉടാൻ പദ്ധതി പ്രകാരം സ്പൈസ് ജെറ്റിന് നിർണായകമായ അനുമതി നൽകിയത്. ലക്ഷദ്വീപിൻെറ ടൂറിസം വികസനത്തിൽ സീപ്ലെയിൻ പദ്ധതിക്ക് നിർണായക സംഭാവന നൽകാൻ ആയേക്കും. മാലെ ദ്വീപ് ടൂറിസത്തിനു ബദലായി ലക്ഷദ്വീപിനെ ഉയർത്തി കൊണ്ട് വരാനുള്ള കേന്ദ്രസർക്കാർ നീക്കമാണ് സീപ്ലൈൻ സർവീസിനു പിന്നിൽ. കൊച്ചിയിൽ നിന്ന് പദ്ധതി ആരഭിക്കുന്നത് കൊച്ചിയിലെ വിനോദ സഞ്ചാര മേഖലക്കും നേട്ടമാകും.
വില്ലിംഗ്ടൺ ഐലൻഡിൽ പുതുതായി നിർമിക്കുന്ന ഫ്ലോട്ടിങ് സീപ്ലെയിൻ ബേസിൽ നിന്നായിരിക്കും സർവീസ്. ലക്ഷദീപിലേക്കുള്ള പ്രധാന ട്രാൻസിറ്റ് പോയിന്റ് എന്ന നിലയിൽ കൊച്ചിയുടെ ടൂറിസവും ഇതോടെ വളരും എന്നതാണ് പ്രത്യേകത.
ടാറ്റയുടെ താജ് റിസോർട്ടുകളും ലക്ഷദ്വീപിൽ
ഹോസ്പിറ്റാലിറ്റി സെക്ടറിലെ ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയാണ് ആഡംബര ഹോട്ടൽ ശൃംഖലയായ താജ് ബ്രാൻഡിലുള്ള രണ്ട് റിസോർട്ടുകൾ ലക്ഷദ്വീപിൽ ആരംഭിക്കുമെന്ന് അറിയിച്ചത്. സുഹേലി, കദ്മത് എന്ന ദ്വീപുകളിലായി നിർമിക്കുന്ന, താജ് ബ്രാൻഡിലുള്ള ഹോട്ടലുകൾ 2026ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി അറിയിച്ചിട്ടുണ്ട്.
ലക്ഷദ്വീപിലെ സുഹേലി ദ്വീപിൽ ആരംഭിക്കുന്ന ‘ദി താജ് സുഹേലി’ റിസോർട്ടിൽ 110 റൂമുകളാണ് നിർമിക്കുന്നത്. ഇതിൽ 60 ബീച്ച് വില്ലകളും 50 വാട്ടർ വില്ലകളും ഉൾപ്പെടുന്നു. സമാനമായി കദ്മത്ത് ദ്വീപിൽ ആരംഭിക്കുന്ന ‘ദി താജ് കദ്മത്’ റിസോർട്ട് പദ്ധതിയിൽ 75 ബീച്ച് വില്ലകളും 35 വാട്ടർ വില്ലകളും ഉൾപ്പെടുന്നു.
The Ministry of Civil Aviation has granted permission to SpiceJet to commence Seaplane services to Lakshadweep under the Udan scheme. There will also be services from Kochi. This is also likely to benefit the Kochi-Lakshadweep Tourism sector. SpiceJet has received permission to start services on a total of eight routes from various centers to Lakshadweep. The service will be available on three routes from Kochi.