ലക്ഷദ്വീപിൽ താജ് പണിയാൻ ടാറ്റ #𝐓𝐚𝐣𝐑𝐞𝐬𝐨𝐫𝐭𝐬 #𝐋𝐮𝐱𝐮𝐫𝐲𝐆𝐞𝐭𝐚𝐰𝐚𝐲

താജ് ബ്രാൻഡിന് കീഴിൽ ലക്ഷദ്വീപിൽ രണ്ട് റിസോർട്ടുകൾ പണിയാൻ ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലക്ഷദ്വീപിലെ സുഹേലി, കാട്മത് ദ്വീപുകളിലാണ് റിസോർട്ടുകൾ പണിയുന്നത്. നിർമാണം പൂർത്തിയാക്കി 2026ഓടെ റിസോർട്ടുകൾ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്നാണ് റിപ്പോർട്ട്.



വിനോദസഞ്ചാരികൾക്ക് താജ് റിസോർട്ട്

36 ദ്വീപുസമൂഹങ്ങൾ ചേരുന്ന ലക്ഷദ്വീപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ലോക ശ്രദ്ധയാകർച്ചിരുന്നു. ലക്ഷദ്വീപിലെ അനുഭവങ്ങളും കാഴ്ചകളും പങ്കുവെച്ച് പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ ദ്വീപിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിച്ചു.

ബങ്കാരം, അഗത്തി, കാട്മത്, മിനിക്കോയ്, കവരത്തി, സുഹേലി തുടങ്ങിയ ദ്വീപുകളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. ഇതാണ് ടാറ്റയെ ദ്വീപിലേക്ക് ആകർഷിച്ചത്.


110 മുറികളുള്ള റിസോർട്ടാണ് ടാറ്റ സുഹേലിയിലും കാട്മത് ദ്വീപിലും ടാറ്റ നിർമിക്കുന്നത്. 60 ബീച്ച് വില്ലകളും 50 വാട്ടർ വില്ലകളും ഉൾപ്പെടുന്നതാണ് സുഹേലിയിലെ റിസോർട്ട്. കാർഡമം ദ്വീപ് എന്നറിയപ്പെടുന്ന കാട്മത് ദ്വീപിൽ 75 ബീച്ച് വില്ലകളും 35 വാട്ടർ വില്ലകളും പണിയും.

താജിന്റെ അന്താരാഷ്ട്ര നിലവാരമുള്ള റിസോർട്ടുകൾ ദേശീയ, അന്തർ ദേശീയ വിനോദ സഞ്ചാരികളെ ദ്വീപിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തുന്നത്.
സ്ക്യൂബ ഡൈവിംഗ്, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, കോർപ്പറേറ്റ് പരിപാടികൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ റിസോർട്ടിൽ ഒരുക്കും.

Indian Hotels Company (IHCL), the hospitality subsidiary of the Tata Group, has revealed its intention to construct two Taj-branded resorts on Suheli and Kadmat islands in Lakshadweep. These developments, scheduled to open in 2026, were part of an agreement signed in January last year. Lakshadweep, an Indian archipelago, gained prominence following Prime Minister Narendra Modi’s recent visit, sparking debates on social media comparing it to the Maldives. The Greenfield projects are set to be developed by IHCL.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version