ഗ്രാമീണ മേഖലകളിൽ പാചകത്തിന് ഇപ്പോഴും ആളുകൾക്ക് വിറകടുപ്പ് തന്നെയാണ് ആശ്രയം. വിറകടുപ്പിൽ നിന്നുള്ള പുക ശ്വാസകോശ അർബുദം പോലുള്ള ഗുരുതര രോഗങ്ങളിലേക്ക് നയിക്കുമെന്ന് ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. വിറകടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് രോഗങ്ങൾ വരുന്നത് അധികവും സ്ത്രീകൾക്കും കുട്ടികൾക്കുമാണ്.
വിറകടുപ്പിന് ബദലുണ്ടെങ്കിലും എല്ലാവരിലേക്കും എത്തിക്കൊള്ളണമെന്നില്ല. ആർക്കും സ്വയം നിർമിക്കാൻ പറ്റുന്ന വിറകടുപ്പ് പരിചയപ്പെടുത്തുകയാണ് കെനിയയിലെ എൻട്രപ്രണറും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ വാങ്കേച്ചി കുറിയ. പാഴ്വസ്തുക്കളിൽ നിന്നാണ് ഈ അടുപ്പ് നിർമിച്ചിരിക്കുന്നത്. വിറക് കത്തിക്കുന്നത് ഒരു ഭാഗത്ത് മാത്രമാണ്, എന്നാൽ ഒരേ സമയം മൂന്ന് പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യാൻ സാധിക്കും. മറ്റു അടുപ്പുകളെക്കാൾ കാര്യക്ഷമമാണെന്ന് മാത്രമല്ല, കാര്യമായ മലിനീകരണമുണ്ടാക്കുകയുമില്ല.
അടുപ്പ് എങ്ങനെയാണ് നിർമിക്കുന്നത് എന്നതിന്റെ വീഡിയോയും വാങ്കേച്ചി പങ്കുവെച്ചിട്ടുണ്ട്. ഇഷ്ടികയും മറ്റും ഉപയോഗിച്ച് ഹൃദയത്തിന്റെ ആകൃതിയിലാണ് അടുപ്പ് പണിത് തുടങ്ങുന്നത്. ഇരുമ്പ് കമ്പികൾ പ്രത്യേക രീതിയിൽ ഘടിപ്പിച്ചാണ് അടുപ്പിൽ വിറക് വെക്കുന്നതിന് ഇടമുണ്ടാക്കിയിരിക്കുന്നത്. സാധാരണ അടുപ്പുകളിലേതിനേക്കാൾ പുകയും മലിനീകരണവും കുറവാണ് എന്നതു തന്നെയാണ് ഈ അടുപ്പിന്റെ മെച്ചം.
In rural communities, a simple yet ingenious solution is revolutionising cooking practices. Move over, three-stone cooking; behold the masterpiece! This innovative approach not only transforms waste into wealth but also showcases the artistry that emerges from the recycling process.