സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിൽ, അതേ ആനുകൂല്യങ്ങളോട് കൂടെ സംസ്ഥാനത്തെ സഹകരണ മേഖലയിലും വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വ്യവസായ പാര്‍ക്കുകളേക്കാൾ സഹകരണമേഖലയിലെ സംരംഭങ്ങൾക്ക് ഇളവുകൾ ഏറെയുണ്ടാകും .
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പിന്നാലെ സഹകരണ മേഖലയിലും വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത് നൂറ് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍. വ്യവസായ മന്ത്രി പി.രാജീവ്, സഹകരണ മന്ത്രി വി. എന്‍.വാസവന് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ പാർക്കുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ധാരണയായി. സഹകരണ വ്യവസായ പാര്‍ക്കുകള്‍, എസ്റ്റേറ്റുകള്‍, സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ വ്യവസായ – സഹകരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപം നല്കി.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിലാണ് സഹകരണ വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും രൂപീകരിക്കുക. സഹകരണ സംഘങ്ങള്‍ക്കും, സംഘങ്ങള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനും എസ്റ്റേറ്റുകള്‍ ആരംഭിക്കാം. സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് സര്‍ക്കാര്‍ നല്കുന്ന ധനസഹായം സഹകരണ എസ്റ്റേറ്റിനും നല്‍കും. എസ്റ്റേറ്റിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 3 കോടി രൂപ വരെയുള്ള ധനസഹായം നിലവില്‍ വ്യവസായ വകുപ്പ് നല്‍കുന്നുണ്ട്. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് 10 ഏക്കറും സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ക്ക് 5 ഏക്കറുമാണ് ചുരുങ്ങിയ ഭൂപരിധി. കൂടുതൽ സംരംഭകരെ ആകർഷിക്കുവാനായി ഇതിൽ സഹകരണ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് തീരുമാനമായേക്കും.
പദ്ധതി പ്രകാരം പുതുതായി ആരംഭിക്കുന്ന സഹകരണ വ്യവസായ പാര്‍ക്കുകളുടെ നിയന്ത്രണം അതാത് സഹകരണ സ്ഥാപനങ്ങള്‍ക്ക് തന്നെയായിരിക്കും. ഒരു ജില്ലയിൽ ഒരു സഹകരണ പാർക്ക് ആകും തുടക്കത്തിൽ നിലവിൽ വരിക. ആദ്യ പാര്‍ക്ക് കണ്ണൂരില്‍ ആരംഭിക്കാനാണ് ആലോചന.
ഇതിനകം 16 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്കാണ് വ്യവസായ വകുപ്പ് അനുമതി നല്‍കിയത്. മാര്‍ച്ച് മാസത്തോടെ 35 പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത രണ്ടു വർഷത്തിനകം നൂറ് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
The Kerala State Government plans to start Industrial Parks and Estates in the Cooperative Sector holding same benefits on the model of Private Industrial Estates. Enterprises operating in the Cooperative sector will have more concessions than Industrial parks. The State Government aims to create 100 Private Industrial parks by starting Industrial parks and Estates in the Cooperative sector.