രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ ട്രാൻസ് ഹാർബർ സീലിങ്ക് (അടൽ സേതു) മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പുതിയ നഗരത്തിന്റെ പ്രധാന ആകർഷണമായി 22 കിലോമീറ്റർ നീളമുള്ള കടൽപ്പാലം മാറും.
മുംബൈയിലെ ശിവ്റിയെയും നവിമുംബൈയിലെ നാവ സേവയെയും ബന്ധിപ്പിച്ചു കൊണ്ടാണ് ആറുവരി പാത നിർമിച്ചിരിക്കുന്നത്. നവി മുംബൈയുടെ വികസനത്തിന് നിർണായക സ്ഥാനമാണ് ഈ അതിവേഗ പാതയ്ക്കുള്ളത്. പാത തുറന്നു കൊടുക്കുന്നതോടെ മുംബൈയിൽ നിന്ന് നവിമുംബൈയിലേക്ക്15-20 മിനിറ്റ് കൊണ്ട് എത്താൻ സാധിക്കും. ലോകത്തെ ഏറ്റവും നീളം കൂടിയ പന്ത്രാണ്ടാമത്തെ കടൽപാലം കൂടിയാണിത്.
രാജ്യത്തെ നീളം കൂടി കടൽപ്പാലം
അടൽ സേതുവിന്റെ ആകെ നീളം 22 കിലോമീറ്ററാണ്. ഇതിൽ 16.5 കിലോമീറ്റർ പൂർണമായും കടലിന് കുറുകേയാണ് നിർമിച്ചിരിക്കുന്നത്. 18,000 കോടി രൂപ ചെലവിൽ നിർമിച്ച പാത വാണിജ്യ നഗരത്തിന് മറ്റൊരു ആകർഷണം കൂടിയാകും. ദിവസം 70,000 വാഹനങ്ങൾ കടൽപ്പാലത്തിലൂടെ കടന്നു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാൻസ് ഹാർബർ സീലിങ്കിൽ വാഹനങ്ങൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ പരമാവധി വേഗത അനുവദിച്ചിട്ടുണ്ട്. അതേസമയം ഭാരം കൂടിയ വാഹനങ്ങൾ, ബൈക്കുകൾ, ഓട്ടോറിക്ഷ, ട്രാക്ടർ എന്നീ വാഹനങ്ങളെ കടൽപ്പാലത്തിൽ കടത്തി വിടില്ല.
മൺസൂൺ കാലത്തെ തീവ്ര മഴയെയും കാറ്റിനെയും മിന്നലിനെയും പ്രതിരോധിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. ഫ്ലമിംഗോ പക്ഷികളുടെ സുരക്ഷിത കേന്ദ്രത്തിലൂടെയുള്ള 8.5 കിലോമീറ്ററിൽ ശബ്ദനിയന്ത്രണമുണ്ടാകും. ഈ പ്രദേശത്ത് തന്നെയാണ് ഭാഭാ അറ്റോമിക് റിസേർച്ച് സെന്ററും പ്രവർത്തിക്കുന്നത്.
പാലം യാഥാർഥ്യമാകുന്നതോടെ പൂണെ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ദൂരം കുറയും. നിർദിഷ്ട നവി മുംബൈ വിമാനത്താവളം, ജെഎൻപിടി തുറമുഖം എന്നിവ അടുത്താകും. വരാനിരിക്കുന്ന തേഡ് മുംബൈ ഉപനഗരത്തിന്റെ വളർച്ചയ്ക്ക് ഈ പാത മുതൽക്കൂട്ടാകും. ആറുവർഷം കൊണ്ടാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 2018ലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചതെങ്കിലും കടൽപ്പാലത്തിനായി ആലോചനകളും ചർച്ചകളും 1962ലേ തുടങ്ങിയിരുന്നു.
കാറുകൾക്ക് 250 രൂപയാണ് ടോൾ നിശ്ചയിച്ചിരിക്കുന്നത്. അടൽ സേതുവിന്റെ നിർമാണ വേളയിൽ സമാന്തരമായി താത്കാലിക പാലം നിർമിച്ചിരുന്നു. ഇത് തുടർന്നും പ്രവർത്തിപ്പിക്കാനാണ് തീരുമാനം.
30 വർഷത്തേക്ക് ടോൾ പിരിവുണ്ടാകും. ഏറ്റവും ഉയർന്ന ടോൾ നിരക്കുകളിലൊന്നാണിത്. 500 രൂപ ഈടാക്കണമെന്നായിരുന്നു ആദ്യ നിർദേശം. വിമർശനങ്ങളെ തുടർന്നാണ് തുക പകുതിയാക്കി കുറച്ചത്. എല്ലാ വർഷവും ടോൾ നിരക്ക് 6% ഉയർത്തും.
The Trans Harbour Sea Link (also known as the Atal Sethu) presented to the country by Prime Minister Narendra Modi in Mumbai is the longest sea bridge in the country. Spanning a length of 22 kilometers, it includes a fully submerged portion of 16.5 kilometers, making it one of the most significant infrastructure projects in Mumbai. This bridge connects Sewri in Mumbai and Nhava Sheva area in Raigad district enhancing the connectivity between Navi Mumbai and Mumbai.