കൊച്ചി മെട്രോയിൽ ടിക്കറ്റെടുക്കാൻ ഇനി ക്യൂ നിൽക്കണ്ട, വാട്സാപ്പിൽ ഒരു ഹായ് അയച്ചാൽ മതി. ഹായ് അയച്ചാൽ വാട്സാപ്പിൽ ടിക്കറ്റ് ലഭിക്കുന്ന സംവിധാനമാണ് കൊച്ചി മെട്രോ അവതരിപ്പിച്ചിരിക്കുന്നത്. കൗണ്ടറിൽ നിന്ന് നേരിട്ടും മൊബൈൽ ആപ്പ് വഴിയും മറ്റും ടിക്കറ്റെടുക്കുന്ന സംവിധാനമാണ് കൊച്ചി മെട്രോയ്ക്ക് ഇപ്പോഴുള്ളത്.
ഇതിന് പുറമേയാണ് വാട്സാപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
കഴിഞ്ഞില്ല, വാട്സാപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ 10% ഇളവും നൽകുന്നുണ്ട്. രാവിലെ 5.45 മുതൽ 7 വരെയും, രാത്രി 10 മുതൽ 11 മണി വരെയുമുള്ള തിരക്കില്ലാത്ത സമയങ്ങളിൽ 50% ഇളവാണ് ടിക്കറ്റിന് ലഭിക്കുക. പുതിയ സംവിധാനത്തിൽ 30 സെക്കന്റിൽ ടിക്കറ്റ് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഡിജിറ്റൽ ടിക്കറ്റിംഗും ഇ പേയ്മെന്റും പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പദ്ധതി നടപ്പാക്കുന്നത്.
ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത് കെഎംആർഎല്ലിന്റെ 9188957488 എന്ന വാട്സാപ്പ് നമ്പറിലാണ്. ഈ നമ്പറിൽ ഹായ് അയച്ചാൽ ക്യൂആർ ടിക്കറ്റ് എന്ന ഓപ്ഷൻ ലഭിക്കും, ഇതിൽ ബുക്ക് ടിക്കറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ബുക്ക് ചെയ്യാം. ഒരേ സമയം ആറ് പേർക്ക് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റെടുത്താൽ അരമണിക്കൂറിനകം യാത്ര ചെയ്യണം. ടിക്കറ്റ് റദ്ദ് ചെയ്യണമെങ്കിൽ ഒരിക്കൽ കൂടി ഹായ് അയച്ചാൽ മതി. ജനുവരി 10 മുതലാണ് സംവിധാനം നടപ്പിലാക്കിയത്.
Kochi Metro has introduced an easy ticketing system via WhatsApp. Just send a “Hi” to 9188957488, reply with “Q” for booking options, and click “Book Ticket.” Enjoy a 10% discount and off-peak discounts of 50% from 5:45 AM to 7 AM and 10 PM to 11 PM. Cancel with a simple “Hi.” This new system started on January 10th, making ticketing hassle-free.