ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ടെക്നോളജി ഫേമായ സെന്റിനൽ വൺ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിംഗ്സെയ്ഫി (PingSafe)നെ ഏറ്റെടുക്കുന്നു. 100 മില്യൺ ഡോളറിനാണ് പിംഗ്സെയ്ഫിനെ സെന്റിനൽ വൺ സ്വന്തമാക്കുന്നത് എന്നാണ് റിപ്പോർട്ട്.

രാജ്യത്തെ സൈബർ സുരക്ഷാ സ്റ്റാർട്ടപ്പ് മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ ഏറ്റെടുക്കൽ കൂടിയാണിത്. ഓഹരി വാങ്ങിയും പണം നൽകിയുമാണ് പിംഗ് സെയ്ഫിനെ സെന്റിനൽ ഏറ്റെടുക്കുന്നത്.
അടുത്ത സാമ്പത്തിക വർഷത്തോടെ വാങ്ങൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം സീഡ് ഫണ്ടിംഗിൽ 3.3 മില്യൺ ഡോളർ പിംഗ് സെയ്ഫ് സമാഹരിച്ചിരുന്നു.


2020ൽ ആനന്ദ് പ്രകാശ്, നിഷാന്ത് മിത്തൽ എന്നിവർ ചേർന്നാണ് പിംഗ് സെയ്ഫ് ആരംഭിക്കുന്നത്. 20 മില്യൺ ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിട്ട് ആനന്ദ് പ്രകാശ് നടത്തിയ ചർച്ചകൾ കമ്പനിയുടെ ഏറ്റെടുക്കലിലേക്ക് വഴിവെക്കുകയായിരുന്നു. സെന്റിനൽ വണിനെ കൂടാതെ മറ്റ് നിക്ഷേപകരെയും ആനന്ദ് സമീപിച്ചു. പിംഗ് സെയ്ഫിന്റെ വിൽപ്പന ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഏറ്റെടുക്കിലിനെ കുറിച്ച് ആനന്ദ് പ്രതികരിച്ചത്.


ക്ലൗഡ് നേറ്റീവ് ആപ്ലിക്കേഷന്ഡ പ്രൊറ്റക്ഷൻ പ്ലാറ്റ് ഫോമാണ് പിംഗ്സെയ്ഫ്. സെന്റിനൽ വണ്ണുമായുള്ള പങ്കാളിത്തം സേവനങ്ങളിൽ എഐ സാങ്കേതിക വിദ്യ കൂടുതൽ വിപുലപ്പെടുത്താൻ പിംഗ്സെയ്ഫിനെ സഹായിക്കും. പിംഗ്സെയ്ഫുമായി ചേർന്ന് ക്ലൗഡ് സുരക്ഷാ മേഖലയിൽ മാറ്റം കൊണ്ടുവരുമെന്ന് സെന്റിനൽ വൺ ചീഫ് പ്രൊഡ്യൂസർ ആൻഡ് ടെക്നോളജി ഓഫീസർ റിക് സ്മിത് പറഞ്ഞു.

SentinelOne, a technology firm listed on the NYSE, has announced its acquisition of the Bangalore-based startup PingSafe in a deal reportedly valued at $100 million. In a press statement, PingSafe emphasized that the integration of its Cloud native application protection platform (CNAPP) into SentinelOne’s Singularity Platform represents a significant shift in security paradigms.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version