ഇന്ന് ദേശീയ സ്റ്റാർട്ടപ്പ് ദിനം. ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി വളർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഒട്ടേറെ ചെറുപ്പക്കാർ, അവരുടെ പുത്തൻ ആശയങ്ങൾ.
അവ ചർച്ചകളിലോ കടലാസുകളിലോ ആയി ഒതുങ്ങിയില്ല, ആശയങ്ങൾ ഉത്പന്നങ്ങളായി, ഉപഭോക്താക്കളിലെത്തി. സ്റ്റാർട്ടപ്പുകളുടെ വിജയം പ്രതീക്ഷിച്ചതിലും ഉയരത്തിലായി. സ്റ്റാർട്ടപ്പ് ഇന്ത്യാ സ്കീം വഴി സർക്കാരും സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. 2022ൽ രാജ്യത്തെ സ്റ്റാർട്ടപ്പുകൾ 42 ബില്യൺ ഡോളർ സമാഹരിച്ചു എന്നത് വലിയൊരു നേട്ടമാണ്.
ആഘോഷമാക്കാൻ സ്റ്റാർട്ടപ്പുകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എല്ലാ വർഷവും ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത്. 2022ലാണ് പ്രധാനമന്ത്രി ഇക്കാര്യം ആഹ്വാനം ചെയ്യുന്നത്. പുതിയ ഇന്ത്യയുടെ അടിത്തറയാണ് സ്റ്റാർട്ടപ്പുകളെന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് അന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ രാജ്യത്തിന്റെ സ്ഥാനം 81ൽ നിന്ന് 40 ആക്കാൻ ഈ നീക്കം സഹായിച്ചു.
ഏറ്റവും മികച്ച എൻട്രപ്രണർമാരെ കണ്ടെത്തുക, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളർത്തിയെടുക്കുക, കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ സ്റ്റാർട്ടപ്പ് ദിനം ആഘോഷിക്കുന്നത്. ജനുവരി 10 മുതൽ 16 വരെ ദേശീയ സ്റ്റാർട്ടപ്പ് വാരമായി ഡിപാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡ് ആഘോഷിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഇന്ത്യ നാഷണൽ സ്റ്റാർട്ടപ്പ് ഡേ സമ്മിറ്റ് ആൻഡ് അവാർഡ്സ് ബംഗളൂരുവിൽ സംഘടിപ്പിക്കും.
ഒട്ടും പിന്നിലല്ല കേരളം
2016ൽ സ്റ്റാർട്ടപ്പ് ഇന്ത്യ ലോഞ്ച് ചെയ്യുന്ന സമയത്ത് രാജ്യത്ത് 340 ഓളം സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2023ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 1,15,000 സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. സീഡ് ഫണ്ട് സ്കീം, ഫണ്ട് ഓഫ് ഫണ്ട്സ് സ്കീം, ക്രെഡിറ്റ് ഗാരന്റി സ്കീം ഫോർ സ്റ്റാർട്ടപ്പ്, മാർഗ് മെന്റർഷിപ്പ് പ്ലാറ്റ്ഫോം തുടങ്ങി നിരവധി പദ്ധതികളും ഫണ്ടിംഗും രാജ്യത്ത് സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം വളരാൻ സഹായിച്ചിട്ടുണ്ട്.
സ്റ്റാർട്ടപ്പ് വളർച്ചയുടെ കാര്യത്തിൽ കേരളവും ഒട്ടും പിന്നിലല്ല. കണക്കനുസരിച്ച് സംസ്ഥാനത്ത് കഴിഞ്ഞ വർഷം മാത്രം രജിസ്റ്റർ ചെയ്തത് 1283 സ്റ്റാർട്ടപ്പുകളാണ്. മലയാളി സ്റ്റാർട്ടപ്പ് യൂണികോൺ ക്ലബ്ബിലും ഇടം നേടി. സാങ്കേതിക മേഖലയിൽ മാത്രം സാന്നിധ്യമായിരുന്ന സ്റ്റാർട്ടപ്പുകൾ ഇന്ന് വിദ്യാഭ്യാസ, ആരോഗ്യ സാമ്പത്തിക മേഖലകളും കടന്ന് വളരുകയാണ്. സ്റ്റാർട്ടപ്പുകളുടെ നേതൃസ്ഥാനത്തിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നു വരുന്നതും നമ്മൾ കണ്ടു. വരും വർഷങ്ങളിൽ ഇനിയും മികച്ച വളർച്ച സ്റ്റാർട്ടപ്പുകൾക്കുണ്ടാക്കാൻ പറ്റുമെന്ന വിശ്വാസമാണ് ഓരോ സ്റ്റാർട്ടപ്പ് ദിനവും നൽകുന്നത്.
On this National Startup Day, India celebrates its remarkable journey as the third-largest ecosystem for startups globally. Numerous young minds, fueled by innovative ideas, have transformed discussions, whether in boardrooms or seaside cafes, into tangible products that resonate with consumers.