ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക പദ്ധതികൾ രാജ്യത്ത് നടപ്പാക്കില്ലെന്ന് ഡിപാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡ് (ഡിപിഐഐടി) സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു.
ടെസ്ലയെ ഇലക്ട്രിക് വാഹന ഫാക്ടറി തുടങ്ങാൻ ഇന്ത്യ ക്ഷണിക്കുന്നുണ്ടെങ്കിലും ടെസ്ലയെ സഹായിക്കുന്ന തരത്തിലുള്ള പദ്ധതികൾ കൊണ്ടുവരാൻ സാധിക്കില്ലെന്ന് രാജേഷ് കുമാർ പറഞ്ഞു.
പദ്ധതികൾ നടപ്പാക്കിയാൽ അത് എല്ലാവർക്കും ബാധകമായിരിക്കും. ഒരു കമ്പനിക്ക് അനുകൂലമായി മാത്രം പദ്ധതികൾ നടപ്പാക്കാൻ സാധിക്കില്ല. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കവേ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മഹീന്ദ്ര ടാറ്റ മോട്ടോർസ് പോലുള്ള രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ ഇ-വാഹനങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക വിപണിയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് ഇലക്ട്രിക് കാർ നിർമാണ ഫാക്ടറി തുടങ്ങാൻ ടെസ്ലയുമായി സർക്കാർ ചർച്ച നടത്തി കൊണ്ടിരിക്കുകയാണ്. അതേസമയം ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ടെസ്ല സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Credit: Moneycontrol
As the Indian government engages in discussions with Tesla to encourage the electric vehicle manufacturer to establish manufacturing operations in the country, any incentive mechanisms introduced by the government will extend to all participants in the electric vehicle sector.