സിം കാർഡോ ഇൻറർനെറ്റ് കണക്ഷനോ ഇല്ലാതെ ഇനി മൊബൈലിൽ ടിവി ചാനലുകൾ കാണാം. അടുത്ത വർഷത്തോടെ ഇന്ത്യയിലേക്ക് ഡയറക്ട്-ടു-മൊബൈൽ (D2M) സാങ്കേതികവിദ്യ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു.
ഔപചാരികമായ ഒരു ടൈംലൈൻ സജ്ജീകരിച്ചിട്ടില്ലെങ്കിലും സർക്കാർ ഹാൻഡ്സെറ്റ് നിർമ്മാതാക്കളോട് D2M സ്വീകരിക്കാൻ നിർബന്ധിക്കില്ലെന്നാണ് സൂചന. 19 നഗരങ്ങളില്‍ ഉടന്‍ പരീക്ഷണം നടത്തുമെന്നു ബ്രോഡ്കാസ്റ്റിങ് ഉച്ചകോടിയില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് D2M ഡിജിറ്റൽ ആക്സസ് എത്തിക്കുന്നതിൽ ടെലികോം, സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ്, ടെലികോം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്.
കഴിഞ്ഞ വര്‍ഷം ബംഗളുരുവില്‍ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചിരുന്നു. സജീവ ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാതെ ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഫോണുകളിലേക്ക് മള്‍ട്ടിമീഡിയ ഉള്ളടക്കം കൈമാറാന്‍ ഡി2എം സാങ്കേതികവിദ്യയ്ക്ക് കഴിയും. മൊബൈല്‍ കേന്ദ്രീകൃതവും തടസമില്ലാത്തതുമായ ഉള്ളടക്ക വിതരണം, ഹൈബ്രിഡ് പ്രക്ഷേപണം, ഇന്ററാക്ടീവ് സേവനങ്ങള്‍ എന്നിവ ഡി2എമ്മിലൂടെ യാഥാര്‍ഥ്യമാക്കാം.
എഫ്.എം. റേഡിയോയ്ക്ക് സമാനമായ രീതിയിലാണ് ഡി2എം സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. ഉപഗ്രഹങ്ങളില്‍നിന്നുള്ള സിഗ്നല്‍ ഫോണിലെ റിസീവര്‍ സ്വീകരിക്കുകയാണു ചെയ്യുന്നത്. എന്നാല്‍, നിലവിലുള്ള ഭൂരിപക്ഷം മൊബൈല്‍ ഫോണുകളും ഡി2എമ്മിനെ പിന്തുണയ്ക്കില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്.
അതിനായി പ്രത്യേക ആന്റിന, ലോ-നോയ്സ് ആംപ്ലിഫയറുകള്‍, ബേസ്ബാന്‍ഡ് ഫില്‍റ്ററുകള്‍, റിസീവര്‍, പ്രത്യേക ബേസ്ബാന്‍ഡ് പ്രോസസിങ് യൂണിറ്റ് എന്നിവ ആവശ്യമാണ്. ഭാവിയില്‍ ഇറങ്ങുന്ന ഫോണുകളില്‍ അവ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയും. എന്നാല്‍, അവ മൊബൈല്‍ ഫോണുകളുടെ വിലകൂട്ടുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴും 3G സേവനങ്ങൾ ഉപയോഗിക്കുന്ന ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഡിജിറ്റൽ സ്ട്രീമിംഗ് നൽകുന്നതിന് D2M പ്രയോജനപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം പോലെയുള്ള മേഖലകളിൽ, D2M ഗ്രാമീണ ജനതയ്ക്ക്, സ്പെക്ട്രത്തെ ആശ്രയിക്കാതെ തന്നെ ഗുണനിലവാരമുള്ള വീഡിയോ ഉള്ളടക്കം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
സാങ്കേതിക വിദ്യ നിർബന്ധമാക്കുമോ ഇല്ലയോ എന്നത് വിദൂര വിഷയമാണെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ പറഞ്ഞു. “ഇത് ഒരു ആഭ്യന്തര വികസനമാണ്. സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്തുന്നു, എന്താണ് വിനിയോഗിക്കാൻ പോകുന്നത് എന്നതാണ് അടുത്ത ഘട്ടം.
2024-ഓടെ പ്രതിമാസം 44.3 എക്സാബൈറ്റിലെത്താൻ പോകുന്ന ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന മൊബൈൽ ഡാറ്റ ഉപഭോഗത്തിന്റെ ഫലമായി ടെലികോം നെറ്റ്വർക്കുകളിലെ സമ്മർദ്ദം കുറയ്ക്കാനും D2M വിന്യാസത്തിനാകും. ഈ ഡാറ്റയുടെ 69 ശതമാനവും വീഡിയോ ഉള്ളടക്കമായതിനാൽ, അതിന്റെ ഒരു ഭാഗം D2M വഴി സംപ്രേക്ഷണം ചെയ്യുന്നത് 4G, 5G നെറ്റ്വർക്കുകളിലെ അമിതഭാരം കുറയ്ക്കും എന്നാണ് കണക്കുകൂട്ടൽ.
മൊബൈൽ ഫോൺ നിർമ്മാതാക്കളും ടെലികോം ഓപ്പറേറ്റർമാരും D2M നെ എതിർക്കുന്നു.
സ്പെക്ട്രം അലോക്കേഷൻ, നെറ്റ്വർക്ക് സംയോജനം, D2M-നുള്ള റെഗുലേറ്ററി, കോസ്റ്റ് ആർബിട്രേജ് എന്നിവ പുനർമൂല്യനിർണയം നടത്തണമെന്ന് ആശ്യമുയർത്തിയിരിക്കുകയാണ് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI). പ്രസാർഭാരതി ബ്രോഡികാസ്റ്റിംഗിനായി നീക്കി വച്ചിരിക്കുന്ന 112 മെഗാഹെർട്സ് സ്പെക്ട്രം മുഴുവനായും D2M-നായി നീക്കിവെക്കേണ്ട സ്ഥിതിയാണിപ്പോൾ എന്ന് COAI ചൂണ്ടിക്കാട്ടുന്നു.
The Central Government plans to bring direct-to-mobile (D2M) technology to India by next year. Through this you will be able to watch TV channels on mobile without SIM card or internet connection. Although no formal timeline has been set, the Government has hinted that it will not force handset makers to adopt D2M. Central Information and Broadcasting Secretary Apoorva Chandra announced at the Broadcasting Summit that the test will be conducted soon in 19 cities.