ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലേക്ക് സൈക്കിളിൽ തനിച്ച് യാത്ര നടത്തിയിരിക്കുകയാണ് എൻട്രപ്രണറായ അപർണ വിനോദ്.
സുസ്ഥിക വിനോദസഞ്ചാര മേഖലയിൽ സ്വന്തമായി സംരംഭം തുടങ്ങിയ അപർണ സുസ്ഥിര ജീവിത ശൈലിയും പരിസ്ഥിതി സൗഹാർദമായ വിനോദസഞ്ചാരവും പ്രചരിപ്പിക്കുന്നതിനാണ് 2200 കിലോമീറ്റർ തനിച്ച് താണ്ടാൻ തീരുമാനിച്ചത്. കോഴിക്കോട് നിന്ന് തുടങ്ങിയ ബെർഗമോണ്ട് ടൂറിംഗ് ബൈക്ക് യാത്രയുടെ പേര് പെഡൽ ഫോർ ദി പ്ലാനറ്റ് എന്നാണ്.
ട്രാവൽ, ടൂറിസം മേഖലയിൽ എൻട്രപ്രണറായിരുന്നു അപർണ. കോഴിക്കോട്, വയനാട് കേന്ദ്രീകരിച്ച് ജാക്ക്ഫ്രൂട്ട് ട്രീ എന്ന പേരിലുള്ള ഹോം സ്റ്റേ അപർണയുടേതായിരുന്നു.
2014 മുതൽ നാല് വർഷം വിനോദ സഞ്ചാരമേഖലയിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ ജാക്ക്ഫ്രൂട്ട് ട്രീക്ക് (Jack Fruit Tree) സാധിച്ചു. ഇതിന്റെ വിജയത്തിന് പിന്നാലെ ഇക്കോഫ്രണ്ട്ലി ഹോട്ടലുകളും ഹോംസ്റ്റേകളും അന്വേഷിക്കുന്നവർക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ ഇഗ്ലൂപ്യൂപയിലേക്ക് കടക്കുന്നത്. രാജ്യത്തെ ടോപ് 100 ഐഡിയകളിൽ ഒന്നായി അപർണയുടെ ഇന്നൊവേറ്റീവ് ഐഡിയയും ഇടം പിടിച്ചിരുന്നു.
ബംഗളൂരു ഐഐഎമ്മിൽ ഇൻക്യുബേഷന് വേണ്ടി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവിടെ ഒരുവർഷത്തോളം, പ്രൊഡക്ട് വിപണിയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കേരളത്തിൽ പ്രളയം വരുന്നത്. പിന്നാലെ ലോകം മുഴുവൻ കൊട്ടിയടപ്പിച്ച പ്രളയവും. ഇതെല്ലാം ബിസിനസിനെ ബാധിച്ചു, അപർണയെയും. ഇതിൽ നിന്ന് പുറത്ത് കടക്കാനാണ് അപർണ സൈക്കിളിംഗിലേക്ക് തിരിയുന്നത്. ചെറിയ ദൂരങ്ങളിൽ നിന്ന് പിന്നീട് വലിയ ദൂരങ്ങളിലേക്ക് പിന്നീട് സൈക്കിൾ ചവിട്ടി തുടങ്ങി. ഒറ്റയ്ക്ക് സോമനാഥ് ക്ഷേത്രത്തിലേക്ക് പോകാനുള്ള കാരണം സൈക്കിളിംഗിനോടുള്ള താത്പര്യമാണ്.
ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലേക്ക് സൈക്കിളിൽ തനിച്ച് യാത്ര നടത്തിയിരിക്കുകയാണ് എൻട്രപ്രണറായ അപർണ വിനോദ്. സുസ്ഥിക വിനോദസഞ്ചാര മേഖലയിൽ സ്വന്തമായി സംരംഭം തുടങ്ങിയ അപർണ സുസ്ഥിര ജീവിത ശൈലിയും പരിസ്ഥിതി സൗഹാർദമായ വിനോദസഞ്ചാരവും പ്രചരിപ്പിക്കുന്നതിനാണ് 2200 കിലോമീറ്റർ തനിച്ച് താണ്ടാൻ തീരുമാനിച്ചത്. കോഴിക്കോട് നിന്ന് തുടങ്ങിയ ബെർഗമോണ്ട് ടൂറിംഗ് ബൈക്ക് യാത്രയുടെ പേര് പെഡൽ ഫോർ ദി പ്ലാനറ്റ് എന്നാണ്.
ട്രാവൽ, ടൂറിസം മേഖലയിൽ എൻട്രപ്രണറായിരുന്നു അപർണ. കോഴിക്കോട്, വയനാട് കേന്ദ്രീകരിച്ച് ജാക്ക്ഫ്രൂട്ട് ട്രീ എന്ന പേരിലുള്ള ഹോം സ്റ്റേ അപർണയുടേതായിരുന്നു. 2014 മുതൽ നാല് വർഷം വിനോദ സഞ്ചാരമേഖലയിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ ജാക്ക്ഫ്രൂട്ട് ട്രീക്ക് (Jack Fruit Tree) സാധിച്ചു. ഇതിന്റെ വിജയത്തിന് പിന്നാലെ ഇക്കോഫ്രണ്ട്ലി ഹോട്ടലുകളും ഹോംസ്റ്റേകളും അന്വേഷിക്കുന്നവർക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ ഇഗ്ലൂപ്യൂപയിലേക്ക് കടക്കുന്നത്. രാജ്യത്തെ ടോപ് 100 ഐഡിയകളിൽ ഒന്നായി അപർണയുടെ ഇന്നൊവേറ്റീവ് ഐഡിയയും ഇടം പിടിച്ചിരുന്നു.
ബംഗളൂരു ഐഐഎമ്മിൽ ഇൻക്യുബേഷന് വേണ്ടി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവിടെ ഒരുവർഷത്തോളം, പ്രൊഡക്ട് വിപണിയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് കേരളത്തിൽ പ്രളയം വരുന്നത്.
പിന്നാലെ ലോകം മുഴുവൻ കൊട്ടിയടപ്പിച്ച പ്രളയവും. ഇതെല്ലാം ബിസിനസിനെ ബാധിച്ചു, അപർണയെയും. ഇതിൽ നിന്ന് പുറത്ത് കടക്കാനാണ് അപർണ സൈക്കിളിംഗിലേക്ക് തിരിയുന്നത്. ചെറിയ ദൂരങ്ങളിൽ നിന്ന് പിന്നീട് വലിയ ദൂരങ്ങളിലേക്ക് പിന്നീട് സൈക്കിൾ ചവിട്ടി തുടങ്ങി. ഒറ്റയ്ക്ക് സോമനാഥ് ക്ഷേത്രത്തിലേക്ക് പോകാനുള്ള കാരണം സൈക്കിളിംഗിനോടുള്ള താത്പര്യമാണ്.
Aparna Vinod, an Entrepreneur, has traveled alone on a bicycle to the Somnath temple in Gujarat. She decided to cross 2200 km alone to promote sustainable lifestyle and eco-friendly tourism. The name of the Bergamont Touring bike ride that started from Kozhikode is Pedal for the Planet. Aparna was an entrepreneur in the field of Travel and Tourism. She owned a homestay named ‘Jackfruit Tree’ based in Kozhikode and Wayanad. Jack Fruit Tree has been able to make good progress in the field of tourism. Its success is followed by its foray into Iglupupa, an online platform for those looking for eco-friendly hotels and homestays.