ഇന്ത്യയുടെ ആദ്യ എയർബസ് A350 വിമാനം സർവീസിനായി പുറത്തിറക്കി എയർ ഇന്ത്യ. ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്കാണ് വിമാനത്തിന്റെ ആദ്യ സർവീസ്. ഇന്ത്യയിൽ നിന്ന് വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും നോൺസ്റ്റോപ്പ് യാത്രയ്ക്കായി ഇനി എ350 എയർ ഇന്ത്യക്കൊപ്പം ഉണ്ടാകും. റോൾസ് റോയ്സ് എൻജിനുകളുടെ കരുത്തിൽ എയർബസ് A350 18,000 കി.മീ നിർത്താതെ പറക്കും.
ഹൈദരാബാദിൽ നടന്ന വിങ്സ് ഇന്ത്യ 2024-ൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് എയർബസ് എ350 വിമാനം പുറത്തിറക്കിയത്. ഈ വർഷം മെയ് മാസത്തോടുകൂടി ആറ് എ350 വിമാനങ്ങൾ കൂടി എയർ ഇന്ത്യയ്ക്ക് ലഭിക്കും.
ആദ്യഘട്ടത്തിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എ350 നൽകുന്ന അത്യാധുനിക സാങ്കേതിക വിദ്യ അനുഭവിച്ചു യാത്ര ചെയ്യുവാൻ അവസരം ലഭിക്കും. ബെംഗളൂരുവിൽ നിന്ന് രാവിലെ 7.05-നാണ് വിമാനം പുറപ്പെടുന്നത്. 8.50-ന് മുംബൈയിൽ എത്തിച്ചേരും. ചൊവ്വാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും സർവീസ് തുടരും.
തുടർന്നുള്ള ഘട്ടത്തിൽ കൂടുതൽ എ350 വിമാനങ്ങൾ ലഭ്യമാകുന്നതോടെ ദീർഘദൂര അന്താരാഷ്ട്ര സർവീസുകൾക്കായി ഇവ വിന്യസിക്കും.
ശക്തവും ഇന്ധനക്ഷമതയുള്ളതുമായ റോൾസ് റോയ്സ് ട്രെന്റ് എക്സ്ഡബ്ല്യുബി എഞ്ചിനുകളാണ് എ350-ൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 9,700 നോട്ടിക്കൽ മൈൽ (18,000 കി.മീ) വരെ നിർത്താതെ പറക്കാൻ സാധിക്കും,
ഹൈദരാബാദിൽ നടന്ന വിങ്സ് ഇന്ത്യ 2024-ൽ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് എയർബസ് എ350 വിമാനം പുറത്തിറക്കിയത്. ഈ വർഷം മെയ് മാസത്തോടുകൂടി ആറ് എ350 വിമാനങ്ങൾ കൂടി എയർ ഇന്ത്യയ്ക്ക് ലഭിക്കും.
ആദ്യഘട്ടത്തിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എ350 നൽകുന്ന അത്യാധുനിക സാങ്കേതിക വിദ്യ അനുഭവിച്ചു യാത്ര ചെയ്യുവാൻ അവസരം ലഭിക്കും. ബെംഗളൂരുവിൽ നിന്ന് രാവിലെ 7.05-നാണ് വിമാനം പുറപ്പെടുന്നത്. 8.50-ന് മുംബൈയിൽ എത്തിച്ചേരും. ചൊവ്വാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും സർവീസ് തുടരും. തുടർന്നുള്ള ഘട്ടത്തിൽ കൂടുതൽ എ350 വിമാനങ്ങൾ ലഭ്യമാകുന്നതോടെ ദീർഘദൂര അന്താരാഷ്ട്ര സർവീസുകൾക്കായി ഇവ വിന്യസിക്കും.
ശക്തവും ഇന്ധനക്ഷമതയുള്ളതുമായ റോൾസ് റോയ്സ് ട്രെന്റ് എക്സ്ഡബ്ല്യുബി എഞ്ചിനുകളാണ് എ350-ൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 9,700 നോട്ടിക്കൽ മൈൽ (18,000 കി.മീ) വരെ നിർത്താതെ പറക്കാൻ സാധിക്കും.
Air India has launched India’s first Airbus A350 aircraft. The first service of the flight is from Bengaluru to Mumbai. The A350 will now be operational with Air India for non-stop flights from India to North America and Australia. Powered by Rolls-Royce engines, the Airbus A350 is bound to fly 18,000 km non-stop.