മണ്ണിൽ അലിഞ്ഞു ചേരുന്ന വെള്ളക്കുപ്പി (biodegradable water bottle) വികസിപ്പിച്ച് മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫുഡ് റിസേർച്ച് ലാബ് (ഡിഎഫ്ആർഎൽ). പ്രകൃതിക്ക് ദോഷമാകുന്ന പ്ലാസ്റ്റിക് മാലിന്യം കുറച്ചുകൊണ്ടുവരാൻ സഹായിക്കുന്നതാണ് കണ്ടുപിടിത്തം. ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ഭാഗമായാണ് പ്രവർത്തിക്കുന്ന ഡിഎഫ്ആർഎൽ പ്രവർത്തിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് മണ്ണിൽ അലിഞ്ഞു ചേരുന്ന വാട്ടർ ബോട്ടിൽ വികസിപ്പിക്കുന്നത്.
മണ്ണിൽ അലിയുന്ന പോളിലാക്റ്റിക് ആസിഡ് (പിഎൽഎ) കൊണ്ടാണ് വെള്ളക്കുപ്പി നിർമിച്ചിരിക്കുന്നത്. സാധാരണ പ്ലാസ്റ്റിക് പോലെ ഇവ മണ്ണിൽ തന്നെ കിടക്കില്ല. കുപ്പിയുടെ ലേബലും അടപ്പും എല്ലാം മണ്ണിൽ അലിയും. കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കാനും വാട്ടർ ബോട്ടിൽ സഹായിക്കും. നിലവിൽ ഉപയോഗിക്കുന്ന വെള്ളക്കുപ്പികൾ പോലെ തന്നെ ഇവ ഉപയോഗിക്കാൻ പറ്റും. 100% പുനരുപയോഗ സ്രോതസ്സുകൾ ഉപയോഗിച്ചാണ് വെള്ളക്കുപ്പി നിർമിച്ചിരിക്കുന്നത്.
ഡിഎഫ്ആർഎൽ സംഘടിപ്പിച്ച മില്ലറ്റ് ഫോർ മിലിട്ടറി റേഷൻ ആൻഡ് സ്പെസിഫിക് ന്യൂട്രിഷണൽ റിക്യുർമെന്റ് എന്ന ചടങ്ങിലാണ് ഹരിത ബോട്ടിലുകൾ ലോഞ്ച് ചെയ്തത്. കൊങ്കൺ സ്പെഷ്യാലിറ്റി പോളിപ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് വെള്ളക്കുപ്പികൾ വിപണിയിലെത്തിക്കുന്നത്. ഇൻജക്ഷൻ ബ്ലോ മോൾഡിംഗ് വിദ്യ ഉപയോഗിച്ച് 250 മില്ലിലീറ്ററിന്റെ വെള്ളക്കുപ്പികളാണ് നിർമിക്കുന്നത്.
Union Minister of State for Defence and Tourism, Ajay Bhatt, unveiled the country’s inaugural biodegradable water bottle at the National Conference on “Millets for Military Ration and Specific Nutritional Requirements” in Mysuru. Developed by the Defence Food Research Laboratory (DFRL), a DRDO lab, the eco-friendly innovation aims to combat plastic pollution resulting from littering and insufficient recycling practices.