ചെങ്കടലിൽ പ്രതിസന്ധി ഒഴിയാതെ തുടരുന്നതിനാൽ ചെന്നൈയിലേക്ക് പ്രതിവാര സർവീസ് നടത്താൻ മേഴ്സ്ക് (Maersk). അറബിക്കടൽ വഴി സർവീസ് നടത്താനും മേഴ്സ്ക് തീരുമാനിച്ചു. ഇസ്രയേലും ഹമാസും തമ്മിൽ തുടരുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലെ ചരക്കുഗതാഗതത്തെ ബാധിക്കുന്നുണ്ട്. ഇന്ത്യ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള കണ്ടെയ്നർ റൂട്ടിൽ മേഴ്സ്ക് സർവീസ് നടത്തും.
സീയുസ് കനാലിലും ചെങ്കടലിലും വർധിച്ചു വരുന്ന പ്രതിസന്ധികളെ തുടർന്ന് ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മേഴ്സ്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും മിഡിൽ ഈസ്റ്റിലേക്കുമുള്ള സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെയും മറ്റും ചരക്കു ഗതാഗതത്തെ വല്ലാതെ ബാധിച്ചതാണ് ചെന്നൈയിലേക്ക് പ്രതിവാര സർവീസും അറബിക്കടൽ വഴി പുതിയ സർവീസും ആരംഭിക്കാൻ മേഴ്സ്കിനെ പ്രേരിപ്പിച്ചത്.
ഫെബ്രുവരി 5 മുതലാണ് മേഴ്സ്ക് ഇന്ത്യ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കുന്നത്. സലാല, ഒമാൻ- കൊളംബോ, ശ്രീലങ്ക-എന്നൂർ, ഇന്ത്യ-കൊളംബോ, ശ്രീലങ്ക-സലാല, ഒമാൻ എന്നിങ്ങനെയാണ് സർവീസ്.
ചെങ്കടലിലെ പ്രതിസന്ധി രാജ്യത്തിന്റെ ഊർജ, സാമ്പത്തിക താത്പര്യങ്ങളെ ബാധിക്കുന്നതായി യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ പ്രതിനിധി ആർ. രവീന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Tamil Nadu is currently positioned as the third-largest contributor to India’s GDP, and it aspires to become the second-largest in the coming year. Additionally, the state holds the status of being the third-largest exporter from India, with ambitious plans to achieve a 1 trillion USD economy by 2030. With a clear roadmap, a favorable business environment, robust policies, healthy competition, and a substantial pool of talented youth, Tamil Nadu presents a mutually beneficial opportunity for collaboration between Maersk and the state to explore and leverage potential trade opportunities.