കാർഷിക മേഖലയുടെ മുന്നേറ്റത്തിന് വിളവെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ.

പുനരുപയോഗ ഊർജം, സെമികണ്ടക്ടർ, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിൽ നിർമാണം വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ബജറ്റിൽ മാത്രമല്ല ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഡൽഹിയിൽ കൊളജ് വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് നിർമലാ സീതാരാമൻ ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരി 1ന് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.
തിരഞ്ഞെടുത്ത 13 സെക്ടറുകളിൽ നിർമാണ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

 
അതേസമയം അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നേരിട്ട് നൽകാൻ സാധിച്ചത് വഴി 2.5 ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതായി നിർമലാ സീതാരാമൻ പറഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവർ, കർഷകർ, വനിതകൾ, യുവാക്കൾ എന്നിവരിലാണ് സർക്കാർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ 4 വിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പദ്ധതികളിലാണ് സർക്കാർ. വിദേശത്തേക്ക് പണമയക്കുന്നതിനും മറ്റും ഡിജിറ്റൽ കറൻസിയാണ് കൂടുതൽ ഉപയോഗപ്രദമെന്നും ഡിജിറ്റൽ കറൻസിയുടെ ഉപയോഗം വർധിപ്പിക്കാൻ ആർബിഐയും കേന്ദ്രവും സംയുക്തമായി പരിശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Finance Minister Nirmala Sitharaman emphasized the government’s top priorities, focusing on modernizing post-harvest practices to enhance the agriculture ecosystem and promoting manufacturing in emerging sectors like renewable energy, semiconductors, and material sciences. She highlighted that the government has identified 13 sunrise sectors, including semiconductors, renewable energy, material sciences, earth sciences, and space industries, to receive high priority in manufacturing.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version