രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നേതൃത്വത്തിൽ 75ാം റിപ്പബ്ലിക് ദിനാഘോഷം ആഘോഷിച്ച് രാഷ്ട്രം. ഡൽഹി കർത്ത്യപഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി ഇമ്മാനുവൽ മക്രോൺ പങ്കെടുത്തു. വികസിത ഭാരത്, ഭാരത് ലോക്തത്ര കി മാതൃക എന്ന പ്രമേയത്തിൽ നടന്ന പരേഡ് രാജ്യത്തെ സ്ത്രീകളുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു. ഫ്രാൻസും പരേഡിൽ പങ്കെടുത്തു.
ഇന്ത്യൻ എയർഫോഴ്സിന്റെ മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിന്റെ കൂടെ ഫ്രഞ്ച് എയർഫോഴ്സിന്റെ റഫേൽ വിമാനങ്ങളും വ്യോമയാന അഭ്യാസം കാഴ്ചവെച്ചു.
ചരിത്രത്തിൽ ആദ്യമായി 100 വനിതാ കലാകാരികൾ സംഗീത ഉപകരണങ്ങൾ വായിച്ച് പരേഡിൽ പങ്കെടുത്തു. ശംഖ്, നാദസ്വരം തുടങ്ങിയ വാദ്യോപകരണങ്ങൾ വായിച്ചു കൊണ്ടാണ് വനിതകൾ പരേഡിൽ പങ്കെടുത്തത്.
നാവിക സേന, വ്യോമസേന, കരസേന വിഭാഗത്തിൽ വനിതകൾ പരേഡിൽ പങ്കെടുത്തു. സൈനിക, അർധ സൈനിക വിഭാഗത്തിൽ വനിതാ ഓഫീസർമാരാണ് മുന്നിൽ നയിച്ചത്. സിഎപിഎഫിലും വനിതാ ഓഫീസർമാർ നയിച്ചു. വന്ദേ ഭാരതം-നാരീ ശക്തി എന്ന പേരിൽ നടന്ന പരേഡിൽ ഏകദേശം 1,500 നർത്തകിമാർ പങ്കെടുത്തു. 265 വനിതകൾ ബൈക്കിൽ അഭ്യാസം നടത്തി. സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്ബി വിഭാഗത്തിൽ നിന്നുള്ള വനിതകളാണ് ബൈക്ക് അഭ്യാസം നടത്തിയത്.
President Droupadi Murmu led the nation in commemorating the 75th Republic Day from Kartavya Path in Delhi this morning. French President Emmanuel Macron attended as the Chief Guest as India displayed its rich cultural diversity and military strength. With the themes of ‘Viksit Bharat’ and ‘Bharat – Loktantra ki Matruka’, the 75th Republic Day parade focused on women empowerment.