നെൽവിത്തുകളുടെ സംരക്ഷകന് പത്മ പുരസ്കാരം

അപൂർവയിനം നെൽ വിത്തുകൾ, സ്വാഭാവിക വനം, പക്ഷിമൃഗാദികൾക്കും മനുഷ്യർക്കുമായി ആവാസവ്യവസ്ഥ, പരമ്പരാഗത നെൽകൃഷി എന്നിവ നാടിനായി സമർപ്പിച്ച കാസർഗോട്ടെ സത്യനാരായണ ബലേരിയെ തേടി രാജ്യത്തെ പരമോന്നത പുരസ്‌കാരം പത്മശ്രീ എത്തിയതിന്റെ കാരണവും ഇത് തന്നെ.  30 സെന്റ് സ്ഥലത്ത് വിത്ത് പാകി സ്വദേശത്തെയും വിദേശത്തെയും 650ലധികം ഇനം നെല്ലുകളാണ് സത്യനാരായണ സംരക്ഷിച്ചു വരുന്നത്.  ബെള്ളൂർ ഗ്രാമപഞ്ചായത്ത് ബലേരി നിവാസിയായ അദ്ദേഹം സ്വന്തം മണ്ണിൽ പ്രകൃതിദത്ത വനം ഒരുക്കിയാണ് ശ്രദ്ധേയനായത്.


പാരമ്പര്യമായി ലഭിച്ച ഒരേക്കർ മണ്ണിൽ അദ്ദേഹം സ്വാഭാവിക വനം സംരക്ഷിക്കുകയും 30 സെന്റിൽ നെൽകൃഷി ചെയ്യുകയും ഇതിനും പുറമെ ഔഷധഗുണകളുള്ള സസ്യങ്ങളും മരങ്ങളും നട്ടുവളർത്തി പക്ഷി മൃഗാദികൾക്ക് ആവാസവ്യവസ്ഥ ഒരുക്കുകയും ചെയ്തു ഈ കർഷകൻ.

രണ്ട് വിത്തിനങ്ങളുമായി അദ്ദേഹം 15 വർഷം മുൻപ് ആരംഭിച്ച ജൈത്രയാത്ര ഇന്ന് 650 ലധികം ഇനം വിത്തുകളിൽ എത്തിനിൽക്കുന്നു. ആര്യൻ, ചിറ്റേണി, കയമ, പറമ്പുവട്ടൻ, തെക്കഞ്ചീര എന്നിങ്ങനെ പരമ്പരാഗത നെല്ലിനങ്ങളും അദ്ദേഹത്തിന്റെ അമൂല്യ ശേഖരത്തിൽ ഉൾപ്പെടുന്നു. നവര, രക്തശാലി, കരിഗജാവലി തുടങ്ങിയ ഔഷധഗുണങ്ങളുള്ള നെല്ലിനങ്ങളും കവുങ്ങ്, ജാതി, കുരുമുളക്, ചക്ക എന്നിവയും അദ്ദേഹം സംരക്ഷിക്കുന്നു. 20 ദിവസം വെള്ളത്തിൽ മുങ്ങിക്കിടന്നാലും ചീയാത്ത ഏടിക്കൂണിയും വരണ്ട മണ്ണിലും പൊൻകതിർ വിളയുന്ന വെള്ളത്തൊവനും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

കർഷകനും ഗാന്ധിയനുമായ ചെർക്കാടി രാമചന്ദ്ര രായ നൽകിയ ‘രാജകായമേ’ ഒരുപിടി നെൽവിത്തുകൾ ഉപയോഗിച്ചാണ് സത്യനാരായണ ബലേരി തന്റെ സംരക്ഷണം തുടങ്ങുന്നത്. ഇന്ന് 650 ലധികം ഇനങ്ങളുടെ വിത്തുകളാണ് അദ്ദേഹം സംരക്ഷിക്കുന്നത്. രാജകായമേ എന്ന അരി വിജയകരമായി അവതരിപ്പിച്ചതും  സത്യനാരായണനാണ്. കേരളത്തിലേയും കർണാടകയിലേയും കാർഷിക വിദ്യാർത്ഥികളും ഗവേഷകരും സത്യനാരായണയുടെ വിത്ത് ലാബിലെ സ്ഥിരം സന്ദർശകരാണ്.

 കേരളം, കർണ്ണാടക, തമിഴ്‌നാട് എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലുടനീളം നെൽവിത്തുകളുടെ ഉത്പാദനവും സംരക്ഷണവും അദ്ദേഹം ഇന്നും തുടരുന്നു.
 കാർഷിക രംഗത്ത് ഇന്നും ആത്മാർത്ഥതയോടെ തങ്ങളുടെ ജീവിതം സമർപ്പിച്ച്   ഭാവിയിലേക്ക് ലാഭേച്ഛയില്ലാതെ കരുതിവയ്ക്കുന്ന സത്യനാരായണ ബലേരിയെ തേടി  കേരള വനം വകുപ്പിന്റെ വനമിത്ര അവാർഡ് ഉൾപ്പെടെ അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്.  കേന്ദ്ര സർക്കാറിന്റെ പ്ലാന്റ് ജീനോമിന് സേവ്യർ അവാർഡും ലഭിച്ചിരുന്നു.
 കേന്ദ്രസർക്കാറിന്റെ സസ്യജനിതക സംരക്ഷണ റിവാർഡിന് അർഹനായിരുന്നു സത്യനാരായണ ബലേരി.

Satyanarayana Baleri, a farmer from Kasaragod, Kerala, has been honored with the prestigious Padma Shri award for his exceptional contributions to biodiversity conservation through unique paddy varieties, natural forests, and traditional farming practices. Cultivating over 650 diverse rice varieties in 30 acres, Baleri has dedicated himself to preserving indigenous seeds and providing habitat for birds and wildlife.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version