ഫെബ്രുവരി 7, 8 തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദെല്ല. വാർഷിക സന്ദർശനത്തിന്റെ ഭാഗമായാണ് സത്യ നദെല്ല ഇന്ത്യയിലേക്ക് വരുന്നത്.
നിർമിത ബുദ്ധി (എഐ)യും അതിൻെറ സാധ്യതകളും എന്ന തീമിലാണ് നദെല്ലയുടെ ഇത്തവണത്തെ ഇന്ത്യാ സന്ദർശനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്ത് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധത കൂടിയാണ് സത്യ നദെല്ലയുടെ സന്ദർശനത്തിന് പിന്നിലെന്ന് മൈക്രോ സോഫ്റ്റ് ഇന്ത്യ, സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ചന്തോക് പറഞ്ഞു.
കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ്പിളിന്റെ ടിം കുക്കിനെയും ഗൂഗിളിന്റെ സുന്ദർ പിച്ചൈയെയും സത്യ നദെല്ലയെയും സന്ദർശിച്ചിരുന്നു. രാജ്യത്ത് നിർമിത ബുദ്ധിയുടെ സാധ്യതകളെ കുറിച്ചാണ്
ഇവർ ചർച്ച ചെയ്തത്.
കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ സത്യ നദെല്ല സ്റ്റാർട്ടപ്പുകളെയും, ഡെവലപർമാരെയും, നോട്ട് ഫോർ പ്രൊഫിറ്റ് ഓർഗനൈസേഷനുകളെയും സന്ദർശിച്ചിരുന്നു.
ഇത്തവണ ഇന്ത്യയിലെത്തുന്ന സത്യ നദെല്ല ലൈറ്റ്സ്പീഡ്, സർവം, കൃത്രിം പോലുള്ള രാജ്യത്തെ പ്രധാനപ്പെട്ട എഐ സ്റ്റാർട്ടപ്പുകളുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. മൈക്രോസോഫ്റ്റിന്റെ എല്ലാ 365 ആപ്പുകളിലും സേവനങ്ങളിലും എഐ സാങ്കേതിക വിദ്യ സംയോജിപ്പിക്കുന്നതായി കഴിഞ്ഞ വർഷം കമ്പനി പറഞ്ഞിരുന്നു. ഇന്ത്യയിലേക്കുള്ള സത്യ നദെല്ലയുടെ സന്ദർശനം രാജ്യത്തെ എഐ സ്റ്റാർട്ടപ്പുകൾക്ക് ഊർജമാകും.
Microsoft CEO Satya Nadella is set to visit India on February 7 and 8, with a special emphasis on Artificial Intelligence (AI) and its opportunities in the country. This annual visit reflects Microsoft’s strong commitment to using technology to create more opportunities in India.