ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ രാജ്യത്ത് മെഗാ ക്യാംപസുകൾ നിർമിക്കാൻ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര കമ്യൂണിക്കേഷൻ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.
![](https://channeliam.com/wp-content/uploads/2024/01/image-32-1.jpg)
കൊറിയൻ ഇലക്ട്രോണിക്സ് നിർമാതാക്കളായ സാംസങ് ഇന്ത്യയിൽ ലാപ്ടോപ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം പറഞ്ഞത്. ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ മെഗാ നിർമാണ ക്യാംപസുകൾ പണിയുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. നിരവധി നിർമാണ യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിൽ 100 ഏക്കറിലായിരിക്കും ക്യാംപസ് നിർമിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച മെയ്ക്ക് ഇൻ ഇന്ത്യ യാണ് ഇത്തരത്തിലൊരു മുന്നേറ്റത്തിന് അവസരമൊരുക്കിയത്. ഈയടുത്ത് ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കവേ രാജ്യത്ത് നിർമാണ യൂണിറ്റ് നിർമിക്കാൻ താത്പര്യമറിയിച്ച് നിരവധി കമ്പനികൾ മുന്നോട്ടു വന്നിരുന്നുവെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
![](https://channeliam.com/wp-content/uploads/2024/01/image-33.jpg)
കഴിഞ്ഞ വർഷം രാജ്യത്ത് പിക്സൽ ഫോണുകൾ നിർമിക്കാൻ ഗൂഗിൾ താത്പര്യമറിയിച്ചിരുന്നു. സാംസങ് നേരത്തെ തന്നെ രാജ്യത്ത് ഫോണുകളുടെയും മറ്റും നിർമാണം ആരംഭിച്ചിരുന്നു. സാംസങ്ങിന് പിന്നാലെ ആപ്പിളും രാജ്യത്ത് ഐഫോൺ നിർമാണം ആരംഭിച്ചിരുന്നു.
![](https://channeliam.com/wp-content/uploads/2024/01/image-34.jpg)
ഐടി ഹാർഡ്വെയർ മേഖലയിൽ നടപ്പാക്കിയ ഇൻസെന്റീവ് സ്കീമിൽ അപേക്ഷിച്ച 27 കമ്പനികൾക്ക് നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു. മേഖലയിൽ 3,000 കോടി രൂപയുടെ നിക്ഷേപമാണ് വരാൻ പോകുന്നത്.
ഫോണുകളുടെയും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും ആഗോള മൂല്യ ശൃംഖലയുടെ ഭാഗമാണെന്നും അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പകരം കയറ്റി അയക്കാനാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.